വേദനകൊണ്ട് ഇരുന്നുപോയ ആ​ന​യ്ക്ക് പാ​പ്പാ​ന്മാ​രു​ടെ ക്രൂ​ര​മ​ർ​ദനം; പിന്നാലെ വ്യാപക പ്ര​തി​ഷേ​ധം
Thursday, March 28, 2019 11:25 AM IST
ആ​ന​യെ പാ​പ്പാ​ന്മാ​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ വേ​ദ​ന​യു​ള​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്നു. ആ​ന​യെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ഈ ​ക്രൂ​ര​ത ചെ​യ്ത​ത്. മ​ർ​ദ്ദ​ന​ത്തി​ന്‍റെ വേ​ദ​ന​യി​ൽ ആ​ന പു​ള​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

തൃ​ശൂ​ർ ജി​ല്ല​യി​ലു​ള്ള ക​ർ​ണ​ൻ എ​ന്ന ആ​ന​യാ​ണി​ത്. മു​ൻ​പ് ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​യി​രു​ന്നു ഇ​ത്. ക​ടു​ത്ത വേ​ദ​ന​യി​ൽ നി​ല​ത്ത് ഇ​രു​ന്ന ആ​ന​യെ എ​ണീ​ൽ​പ്പി​ക്കു​വാ​ൻ ഒ​രാ​ൾ വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ന​യു​ടെ കാ​ലി​ൽ കു​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​ക്രൂ​ര​ത ചെ​യ്ത​വ​രെ നി​യ​മ​ത്തി​നു മു​ൻ​പി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ഏ​വ​രും ഒ​രേ സ്വ​ര​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.