"ന​ല നി​ന​ക്കാ​യ് കാ​ത്തി​രി​ക്കു​ന്നു'; വളർത്തുനായയുടെ ചിത്രം പങ്കുവച്ച് സ​ല​യു​ടെ സ​ഹോ​ദ​രി
Friday, February 8, 2019 4:15 PM IST
ഫു​ട്ബോ​ൾ താ​രം എ​മി​ലി​യാ​നോ സ​ല​യ്ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്നു ലോ​കം. ഫ്രാ​ൻ​സി​ലെ നാ​ന്‍റ​സി​ൽ നി​ന്നും കാ​ർ​ഡി​ഫി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ അ​ൽ​ഡേ​ർ​നി ദ്വീ​പു​ക​ൾ​ക്ക് സ​മീ​പം ത​ക​ർ​ന്നു വീ​ണ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സ​ല​യ്ക്ക് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ക്കു​ക​യി​ല്ലെ​ന്ന് ആ​രാ​ധ​ക​രെ​ല്ലാ​വ​രും വി​ശ്വ​സി​ച്ചു.

വി​മാ​നം ക​ണ്ടെ​ത്തു​വാ​നാ​യി ഏ​റെ നാ​ളു​ക​ളാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ഫു​ട്ബോ​ൾ ആ​രാ​ധ​ക​രും മ​റ്റും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

ഈ ​അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സ​ല​യു​ടെ മൃ​ത​ശ​രീ​ര​വും ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​ത സ​ല​യു​ടെ സ​ഹോ​ദ​രി റോ​മി​നോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​മാ​ണ് ആ​രാ​ധ​ക​രു​ടെ ക​ണ്ണ് ന​ന​യി​ക്കു​ന്ന​ത്.



"ന​ല നി​ന​ക്കാ​യ് കാ​ത്തി​രി​ക്കു​ന്നു' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വ​ള​ർ​ത്തു​നാ​യ​യു​ടെ ചി​ത്ര​മാ​ണ് റോ​മി​നോ പ​ങ്കു​വെ​ച്ച​ത്. വാ​തി​ൽ പ​ടി​യി​ലി​രു​ന്ന് ന​ല പു​റ​ത്തേ​ക്കു നോ​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​തി​ലു​ള്ള​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന ഈ ​ചി​ത്രം ആ​രാ​ധ​ക​രു​ടെ ക​ണ്ണ് ന​ന​യി​ക്കു​ക​യാ​ണ്.

ജ​നു​വ​രി 21ന് ​ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കാ​ർ​ഡി​ഫ് സി​റ്റി​യോ​ടൊ​പ്പം ചേ​രാ​നു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഡേ​വി​ഡ് ഇ​ബോ​സ്റ്റ​നെ​യും സ​ല​യെ​യും കാ​ണാ​താ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.