ഇനി ഇമോജി പറയും നിങ്ങളുടെ വേഗം! ന്യൂജൻ ട്രാഫിക് സിഗ്നലുകളുമായി ദുബായി
സോ​ഷ്യ​ൽ മീ​ഡി​യാ മു​ഖേ​ന സ​ന്ദേ​ശം കൈ​മാ​റു​ന്പോ​ൾ ആ​ളു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഇ​മോ​ജി​ക​ൾ. ഓ​രോ ഇ​മോ​ജി​യും അ​യ​ക്കു​ന്ന​ത് വ​ഴി ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള വി​കാ​ര​മെ​ന്താ​ണെ​ന്ന് പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​പ്പൊ​ഴി​താ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഇ​തേ ഇ​മോ​ജി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ദുബായ് ഭരണകൂടം. ദു​ബാ​യ് റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യാ​ണ് (ആർടിഎ) റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ മേ​ഖ​ല​യി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്പോ​ൾ വേ​ഗം നി​യ​ന്ത്രി​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ൽ ഇ​മോ​ജി​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഈ ​അ​ധ്യാ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച​പ്പോ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തിൽ അഞ്ചു സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ൽ ഇ​മോ​ജി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. മു​ഹ​യ്സ്നാ, അ​ൽ മ​സ​ർ, അ​ൽ വ​സ​ൽ, അ​ൽ ഗ​ർഹൂദ്, അ​ൽ സ​ഫ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഇ​ത് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ആ​ർ​ടി​എ ട്രാഫിക് ആൻഡ് റോഡ് ഏജൻസി സി​ഇ​ഒ മെയ്ത ബി​ൻ അ​ദാ​യ് അ​റി​യി​ച്ചു.
ഈ ഭാഗത്തുകൂടി കടന്നുപോകുന്ന വാഹനങ്ങളുടെ വേഗം അനുസരിച്ചായിരിക്കും ഇമോജി തെളിയുന്നത്. സ്കൂ​ളി​ന്‍റെ മു​ന്പി​ൽ കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​ര​മാ​വ​ധി വേ​ഗ​ത 40 കി​ലോ​മീ​റ്റ​റാ​ണ്. ഈ ​പ​രി​ധി ലം​ഘി​ച്ച് വാ​ഹ​നം ഓ​ടി​ച്ചാ​ൽ ട്രാ​ഫി​ക്ക് സി​ഗ്ന​ലി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സെൻസർ കാറിന്‍റെ വേഗം കണക്കാക്കി സിഗ്നലിൽ പ്രദർശിപ്പിക്കും. ചുവപ്പു നിറത്തിലുള്ള ഇമോജിക്കൊപ്പം "വേഗം കുറയ്ക്കുക' എന്ന നിർദേശവുമുണ്ടാകും.

അതേസമയം, 40 കിലോമീറ്ററിൽ താഴെ വേഗത്തിലാണ് വാഹനം പോകുന്നതെങ്കിൽ പച്ച നിറത്തിൽ ഹാപ്പി ഇമോജി പ്രത്യക്ഷപ്പെടും. "നന്ദി' എന്ന സന്ദേശവും ഒപ്പമുണ്ടാകും. ഇത്തരം ഇ​മോ​ജികൾ വാഹനമോടിക്കുന്നവരെ മാനസികമായി സ്വാധീനിക്കുമെന്നും അ​വ​ർ സ്വ​യം വേ​ഗം നി​യ​ന്ത്രി​ക്കു​മെന്നുമാണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഇ​മോ​ജി​ക​ൾ സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ നി​ര​വ​ധി​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ൾ മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്കേ​ണ്ട പ​ര​മാ​വ​ധി വേ​ഗ​പ​രി​ധി 40 കി​ലോ മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ​ത്. ഡി​ജി​റ്റ​ൽ സ്ക്രീ​നി​ലാ​ണ് ഇ​മോ​ജി​യും വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കേ​ണ്ട വേ​ഗ പ​രി​ധി​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.

നി​ര​വ​ധി ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് നി​ര​ത്തു​ക​ളി​ൽ ഇ​മോ​ജി പ്ര​ദ​ർ​ശി​പ്പി​ക്കാൻ തീ​രു​മാ​ന​മാ​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. ലോ​ക​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച റോ​ഡു​ക​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബാ​യിയിൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ഇത്തരത്തിൽ നിരവധി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ക​യാ​ണെ​ന്നും ബി​ൻ അ​ദാ​യ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.