അ​തി​ശ​യ​ക​ര​മാ​യ ലാ​ളി​ത്യം; കേ​ര​ള​ത്തി​ലെ ആ​ദ്യ ഗോ​ത്ര പൈ​തൃ​ക ഗ്രാ​മ​ത്തെ കു​റി​ച്ച് ആ​ന​ന്ദ് മ​ഹീ​ന്ദ്ര
Wednesday, July 20, 2022 4:08 PM IST
കേ​ര​ള​ത്തി​ലെ ആ​ദ്യ ഗോ​ത്ര പൈ​തൃ​ക ഗ്രാ​മ​മാ​യ "എ​ൻ ഊ​രി'​നെ പ്ര​ശം​സി​ച്ച് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. എ​ന്‍റെ ഊ​രി​ന്‍റെ 58 സെ​ക്ക​ന്‍റു​ള്ള വീ​ഡി​യോ​യാ​ണ് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്ത​ത്.

ഇ​ത് മ​നോ​ഹ​ര​മാ​യി​രി​ക്കു​ന്നു. കേ​ര​ളാ ടൂ​റി​സം വ​കു​പ്പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഗ്രാ​മ​ത്തി​ന്‍റെ പ​ര​ന്പ​ര​ഗ​ത​മാ​യ വാ​സ്തു​വി​ദ്യ​ക​ൾ അ​തി​ശ​യ​ക​ര​മാ​ണ്. ലാ​ളി​ത്യം എ​ങ്ങ​നെ അ​തി​ശ​യി​പ്പി​ക്കു​മെ​ന്ന് ഇ​തു കാ​ണി​ക്കു​ന്നു​വെ​ന്നും ആ​ന​ന്ദ് മ​ഹീ​ന്ദ്ര ട്വി​റ്ററിൽ കു​റി​ച്ചു. വീ​ഡി​യോ ഇ​തി​നോ​ട​കം നാ​ല് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ക​ണ്ടു ക​ഴി​ഞ്ഞു.

വ​യ​നാ​ട് ജി​ല്ല​യി​ലെ വൈ​ത്തി​രി​യി​ലാ​ണ് എ​ൻ ഊ​ര് ഗ്രാ​മം സ്ഥി​തി ചെ​യ്യു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള പ​ദ്ധ​തി​യു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണ​വും ഗോ​ത്ര വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ്. ആ​ദി​വാ​സി സ​മു​ദാ​യ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും അ​വ​രു​ടെ പാ​ര​ന്പ​ര്യ​വും ജീ​വി​ത​ശൈ​ലി​യും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കാനുമാണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യമിടുന്നത്. ഈ ​വ​ർ​ഷം ജൂ​ണി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഗ്രാ​മം തു​റ​ന്നു​കൊ​ടു​ത്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.