വി​മാ​ന​ത്തി​ന്‍റെ എ​ൻജിനു​ള്ളി​ൽ മൂ​ങ്ങയുടെ സുഖനിദ്ര; പുലിവാലുപിടിച്ച് ജീവനക്കാർ
ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു വി​മാ​ന​ത്തി​ൽ പ​റ​ക്ക​ലി​നു​മു​ന്പു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ. പ​രി​ശോ​ധ​ന​യ്ക്കാ​യി വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ തു​റ​ന്ന​പ്പോ​ൾ ക​ണ്ട കാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​രെ ശ​രി​ക്കും ഞെ​ട്ടി​ച്ചു.

എ​ൻ​ജി​ന്‍റെ ഉ​ള്ളി​ലി​രു​ന്ന് ഒ​രു മൂ​ങ്ങ സു​ഖ​മാ​യി ഉ​റ​ങ്ങു​ന്നു. സാ​ധാ​ര​ണ മ​നു​ഷ്യ​രു​മാ​യി വ​ല്യ സ​ഹ​വാ​സ​ത്തി​നൊ​ന്നും വ​രാ​ത്ത മൂ​ങ്ങ എ​ങ്ങ​നെ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​നു​ള്ളി​ൽ ക​യ​റി​പ്പ​റ്റി എ​ന്ന് എ​ത്ര പ​രി​ശോ​ധി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഏ​താ​യാ​ലും ഒ​ടു​വി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ചേ​ർ​ന്ന് മൂ​ങ്ങ​യെ പി​ടി​ച്ച് കാ​ട്ടി​ലേ​ക്ക് അ​യ​ച്ചു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ക്ഷ​ണി​ക്കാ​ത്ത അ​തി​ഥി​ക​ളാ​യി പ​ക്ഷി​ക​ൾ വി​മാ​ന​ത്തി​ലെ​ത്തു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യം സിം​ഗ​പ്പൂ​രി​ൽ​നി​ന്നും ല​ണ്ട​നി​ലേ​ക്ക് പ​റ​ന്ന ഒ​രു വി​മാ​ന​ത്തി​ൽ ആ​രും അ​റി​യാ​തെ ഒ​രു മൈ​ന യാ​ത്ര ചെ​യ്തി​രു​ന്നു. ല​ണ്ട​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന​ത്തി​ൽ മൈ​ന​യു​ണ്ടെ​ന്ന കാ​ര്യം അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.