എ​ന്‍റെ പ്രി​യ​പ്പെ​ട്ട ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ്: കോ​ഹ്‌ലി​യെ മ​റ​ക്കാ​ൻ ഡാ​നിയേ​ല വ്യാ​ട്ടി​ന് മ​ട്ടി​ല്ല
Sunday, March 17, 2019 2:13 PM IST
ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി വാ​ർ​ത്ത​ക​ളി​ലി​ടം നേ​ടി​യ​യാ​ളാ​ണ് ഇം​ഗ്ല​ണ്ട് വ​നി​താ ക്രി​ക്ക​റ്റ് താ​ര​മാ​യ ഡാ​നി​ലെ വ്യാ​ട്ട്. 2014ലാ​ണ് ഡാ​നി​യെല വി​രാ​ടി​നോ​ട് ത​ന്‍റെ ഇ​ഷ്ടം തു​റ​ന്നു പ​റ​ഞ്ഞ​ത്. "കോ​ഹ്‌ലി മാ​രി മീ' ​എ​ന്ന് ട്വീ​റ്റ് ചെ​യ്താ​ണ് ഇ​വ​ർ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ചെ​യ്ത​ത്. തു​ട​ർ​ന്ന് കോ​ഹ്‌ലി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും ഇ​വ​ർ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.




2018ൽ ഇ​ന്ത്യ​യി​ൽ ക​ളി​ക്കു​വാ​ൻ എ​ത്തി​യ​പ്പോ​ൾ കോ​ഹ്‌ലി സ​മ്മാ​നി​ച്ച ബാ​റ്റാ​ണ് ഡാനിയേല ഉ​പ​യോ​ഗി​ച്ച​തും. എ​ങ്കി​ലി​താ വി​രാ​ടി​നോ​ടു​ള്ള സ്നേ​ഹം ഡാ​നി​യേ​ല ഇ​പ്പോ​ഴും കാ​ത്തു സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ തെളിവാണ് ഇ​വ​ർ അ​ടു​ത്തി​ടെ ചെയ്ത ട്വീറ്റ്.




ഐ​പി​എ​ലി​ലെ ത​ന്‍റെ ഇ​ഷ്ട ടീം ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ആ​ണെ​ന്ന സൂ​ച​ന​യാ​ണ് താ​രം ന​ൽ​കി​യ​ത്. കോ​ഹ്‌ ലി​യാ​ണ് ഈ ​ടീമിന്‍റെ നായകൻ. കോ​ഹ്‌ലി​യോ​ടു​ള്ള ഇ​ഷ്ടം ഡാ​നി​യേല ഇ​പ്പോ​ഴും സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ താ​രം പ്രി​യ​പ്പെ​ട്ട ഐ​പി​എ​ൽ ടീ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ര​ക്കെ​യു​ള്ള സം​സാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.