അഴിമതിയും പെൺവാണിഭവുമൊന്നുമല്ലല്ലോ, അത്രയെങ്കിലും സന്തോഷം: ട്രോ​ളു​ക​ളെ ട്രോളി സമ്പത്ത്
എക്സ്എംപി ബോർഡ് വച്ച കാറിന്‍റെ പേരിൽ തനിക്കെതിരേ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി മുൻഎംപി എ. സമ്പത്ത്. ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളും അ​റി​യാ​ത്ത​ കാ​ര്യ​ങ്ങ​ളു​മാ​ണ് സ​മൂ​ഹമാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രിക്കു​ന്ന​തെ​ന്നും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​ത് ചെ​യ്യ​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​യി​ൽ ഡി​വൈഎ​ഫ്ഐ ​സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​നി​ടെ​യാ​ണ് ത​നി​ക്കെ​തി​രെ ഉ​ണ്ടാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ മു​ൻ എം​പി പ്ര​തി​ക​രി​ച്ച​ത്. ത​ന്‍റെ പേ​രി​ൽ അ​ഴി​മ​തി​യും പെ​ണ്‍​വാ​ണി​ഭ കേ​സു​ക​ളും ഉ​ണ്ടെ​ന്ന് പ്ര​ച​രി​പ്പി​ക്കാ​ത്ത​തി​ൽ സന്തോഷമെ​ന്നും സമ്പത്ത് പ​റ​ഞ്ഞു.

സമ്പത്തിന്‍റേതെന്ന പേരിൽ എ​ക്സ് എം​പി ബോ​ർ​ഡ് വ​ച്ച കാറിന്‍റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായ വി.​ടി. ബ​ൽ​റാം, ഷാ​ഫി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ ഈ ​കാ​റി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച് സി​പി​എ​മ്മി​നെ​തി​രെ ആ​ഞ്ഞ​ടി​ക്കുകയും ചെയ്തിരുന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ, പ്ര​ത്യേ​കി​ച്ചും താ​ര​ത​മ്യേ​ന പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ എ​ത്ര​ത്തോ​ളം പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ​ത് എ​ന്നാ​ണ് ബ​ൽ​റാം ഈ ​ചി​ത്ര​ത്തെ കു​റി​ച്ച് പോസ്റ്റിട്ടത്. എന്നാൽ പിന്നീട് ബൽറാം ഈ പോസ്റ്റ് പിൻവലിച്ചു.

ഇ​ത്ത​ര​ത്തി​ലു​ള്ള ബോ​ർ​ഡു​മാ​യി ഇ​തു​വ​രെ​യും താ​ൻ യാ​ത്ര ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വിവാദമുണ്ടായപ്പോൾ സ​മ്പ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഈ ​ചി​ത്രം വ്യാ​ജ​മാ​യി​രി​ക്കാ​മെ​ന്നും അദ്ദേഹം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.