"താ​മ​ര ഞങ്ങൾ ചെയ്ത തെറ്റ്': പോസ്റ്റിട്ട മുഹമ്മദ് അനസിന് ഫേസ്ബുക്കിന്‍റെ ബ്ലോ​ക്ക്
ഷോ​പ്പിം​ഗി​നു പോ​യ​പ്പോ​ൾ കി​ട്ടി​യ ബി​ൽ ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്ത ഫ്രീ​ലാ​ൻ​സ് ജേ​ർ​ണ​ലി​സ്റ്റി​ന്‍റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു. മു​ഹ​മ്മ​ദ് അ​ന​സ് എ​ന്ന ഫ്രീ​ലാ​ൻ​സ് ജേ​ർ​ണ​ലി​സ്റ്റി​ന്‍റെ അ​ക്കൗ​ണ്ടാ​ണു ബ്ലോ​ക്ക് ചെ​യ്ത​ത്.

"ക​മ​ൽ കി ​ഭൂ​ൽ ഹ​മാ​രി ഫൂ​ൽ' (​താ​മ​ര ഞ​ങ്ങ​ൾ ചെ​യ്ത തെ​റ്റ്) എ​ന്നെ​ഴു​തി​യ ഷോ​പ്പിം​ഗ് ബി​ൽ ഒ​രു ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ട​മ ഷെ​യ​ർ ചെ​യ്തി​രു​ന്നു. മു​ഹ​മ്മ​ദ് അ​ന​സും ഇ​ത് ഷെ​യ​ർ ചെ​യ്തു. എ​ന്നാ​ൽ ര​ണ്ടു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം അ​ക്കൗ​ണ്ട് ബ്ലോ​ക്കു ചെ​യ്ത​താ​യി കാ​ട്ടി ഫേ​സ്ബു​ക്കി​ൽ​നി​ന്നു നോ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്ക് ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണു പോ​സ്റ്റ് എ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.

30 ദി​വ​സ​ത്തേ​ക്കാ​ണു ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ബ്ലോ​ക്കു ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഫേ​സ്ബു​ക്ക് ന​ട​പ​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...