‌കെ​എ​സ്ആ​ർ​ടി​സി ബ​സി​നു മു​മ്പി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​കാ​ശം പ​ര​ത്ത​ൽ; ക​ണ്ണു കാ​ണാ​തെ ഡ്രൈ​വ​ർ
രാ​ത്രി​കാ​ല വാ​ഹ​ന​യാ​ത്ര​ക്കി​ട​യി​ൽ അ​മി​ത പ്ര​കാ​ശ​മു​ള്ള ഹെ​ഡ്ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ൽ അ​പ​ക​ട​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം പ്ര​വ​ർ​ത്തി ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​ത കു​ട്ടി​ക്കാ​നം- മു​ണ്ട​ക്ക​യം റൂ​ട്ടി​ൽ രാ​ത്രി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​നം വി​ല്ല​നാ​യി മാ​റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. സു​നി​ൽ കെ. ​സു​ധീ​ർ എ​ന്ന​യാ​ളാ​ണ് ഈ ​ദു​ര​നു​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഉ​ൾ​പ്പ​ടെ​യു​ള്ള തെ​ളി​വ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മോ​ട്ട​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ ജീ​പ്പി​ലു​ള്ള ബീ​ക്ക​ണ്‍ ലൈ​റ്റി​ൽ നി​ന്നും ചു​വ​പ്പും മ​ഞ്ഞ​യും നീ​ല​യും നി​റ​ത്തി​ൽ പ്ര​കാ​ശം കാ​ര​ണം ഒ​ന്നും കാ​ണു​വാ​ൻ സാ​ധി​ക്കാ​തെ സാ​ഹ​സി​ക​മാ​യി ആ​യി​രു​ന്നു ഈ ​കെ​എ​സ്ആ​ർ​ടിസി ഡ്രൈ​വ​ർ വാ​ഹ​ന​മോ​ടി​ച്ച​ത്.

ആ​രെ​ങ്കി​ലും ഒ​ന്ന് പ​റ​യു ആ ​വ​ണ്ടി ഒ​ന്ന് നി​ർ​ത്താ​ൻ, ക​ണ്ണ് കാ​ണു​ന്നി​ല്ലെ​ന്ന് പ​റ​യു.. എ​ന്നി​ങ്ങ​നെ​യൊ​ക്കെ പേ​ടി​ച്ച​ര​ണ്ട യാ​ത്രി​ക​രും പ​റ​ഞ്ഞെ​ന്ന് കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. അ​മി​ത പ്ര​കാ​ശം പ​ര​ത്തു​ന്ന ലൈ​റ്റു​ക​ൾ​ക്ക് മേ​ൽ നി​യ​ന്ത്ര​ണം വ​രു​ന്പോ​ൾ ഈ ​ലൈ​റ്റ് കൂ​ടെ അ​മി​ത പ്ര​കാ​ശ പ​ര​ത്ത​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​യ​ന്ത്രി​ച്ചാ​ൽ ന​മ്മു​ടെ ട്രാ​ഫി​ക് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന ക​യ്യ​ടി​ക​ൾ അ​ള​വ​റ്റ​താ​കും എ​ന്നു പ​റ​ഞ്ഞാ​ണ് സു​ധീ​ർ ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.