അ​കാ​ല​ത്തി​ൽ വി​ട്ട​ക​ന്ന ഉ​ട​മ​യ്ക്കു വേ​ണ്ടി 80 ദി​വ​സ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന വ​ള​ർ​ത്തു നാ​യ
Tuesday, November 13, 2018 10:39 AM IST
അ​കാ​ല​ത്തി​ൽ ത​ന്നെ വി​ട്ട​ക​ന്ന ഉ​ട​മ​യു​ടെ വി​യോ​ഗ​മ​റി​യാ​തെ ഒ​രു വ​ള​ർ​ത്തു നാ​യ അ​വ​ർ​ക്കു വേ​ണ്ടി ക​ഴി​ഞ്ഞ 80 ദി​വ​സ​ങ്ങ​ളാ​യി തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ കാ​ത്തി​രി​ക്കു​ന്നു. ചൈ​ന​യു​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ഇ​ന്ന​ർ മം​ഗോ​ളി​യ​യി​ലെ ഹോ​ഹോ​ട്ട് എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​വ​രു​ടെ​യും ക​ണ്ണു നി​റ​യി​ക്കു​ന്ന സം​ഭ​വം.

ഓ​ഗ​സ്റ്റ് 21ന് ന​ഗ​ര​ത്തി​ൽ വ​ച്ചു​ണ്ടാ​യ ഒ​രു വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഈ ​നാ​യ​യു​ടെ ഉ​ട​മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ത​ന്‍റെ ഉ​ട​മ​യു​ടെ വി​യോ​ഗ​മ​റി​യാ​തി​രു​ന്ന നാ​യ, ഇ​വ​ർ മ​ട​ങ്ങി വ​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തു ത​ന്നെ കാ​ത്തി​രി​പ്പ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ ഇ​വി​ടെ ചു​റ്റി തി​രി​യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ ഭ​ക്ഷ​ണം ന​ൽ​കു​മെ​ങ്കി​ലും അ​വ​ർ അ​ടു​ക്ക​ലെ​ത്തു​മ്പോ​ൾ ഈ ​നാ​യ ഓ​ടി മാ​റും. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​നാ​യ​യെ കു​റി​ച്ച് വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​യ​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പ​ക​മാ​യി ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.