സൗ​ദി​യി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​റ്റ്; വാ​ർ​ത്ത വാ​യി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ചു യു​വ​തി
Wednesday, September 26, 2018 12:41 PM IST
സൗ​ദി​യി​ൽ മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് മാ​ധ്യ​മ​രം​ഗ​ത്തും വീ​ശു​ന്നു. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ചാ​ന​ലി​ൽ വാ​ർ​ത്ത വാ​യി​ച്ച് യു​വ​തി ച​രി​ത്രം സൃ​ഷ്ടി​ച്ചു. സൗ​ദി ടി​വി​യി​ൽ വൈ​കി​ട്ടു​ള്ള ബു​ള്ള​റ്റി​നി​ൽ വാ​ർ​ത്ത വാ​യി​ച്ച വീം ​അ​ൽ ദാ​ഖീ​ൽ ആ​ണ് ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്.

പു​രു​ഷ അ​വ​താ​ര​ക​നൊ​പ്പാ​ണ് വീം ​അ​ൽ ദാ​ഖീ​ൽ കാ​മ​റ​യ്ക്കു മു​ന്നി‌​ലെ​ത്തി​യ​ത്. പു​രു​ഷ അ​വ​താ​ര​ക​നാ​യ ഒ​മ​ർ അ​ൽ ന​ശ്‌​വാ​നാ​യി​രു​ന്നു ദാ​ഖീ​ലി​നു കൂ​ട്ട്. സൗ​ദി​യി​ൽ ആ​ദ്യ​മാ​യാ​ണ് രാ​ത്രി 9.30 ലെ ​വാ​ർ​ത്താ ബു​ള്ള​റ്റി​നി​ൽ സ്ത്രീ ​കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തു​ന്ന​ത്.

രാ​ത്രി​യി​ലെ വാ​ർ​ത്താ വാ​യ​ന​യ്ക്കു പു​രു​ഷ​ൻ​മാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ക. സ്ത്രീ​ക​ൾ രാ​വി​ലെ​യു​ള്ള മ​നോ​ര​മ്യ വാ​ർ​ത്ത​ക​ളും കു​ക്ക​റി ഷോ​ക​ളും മാ​ത്ര​മാ​ണ് ഇ​തു​വ​രെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. 2016 ൽ ​ആ​ദ്യ​മാ​യാ​ണ് ടി​വി ഷോ​യി​ൽ ഒ​രു സ്ത്രീ ​വാ​ർ​ത്ത വാ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.