പ​ശു​വി​നെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​രം അ​വ​സാ​നി​ച്ച​ത് അ​മേ​രി​ക്ക​യി​ൽ; "സ​ർ​വ​വി​ജ്ഞാ​നി​'യെ​ന്ന് അ​ധ്യാ​പ​ക​ൻ
Sunday, July 21, 2019 12:57 PM IST
പ​രീ​ക്ഷ പേ​പ്പ​റി​ൽ പ​ശു​വി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി എ​ഴു​തി​യ മ​റു​പ​ടി ക​ണ്ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ. കാ​ര​ണം തു​ട​ക്കം പ​ശു​വി​നെ കു​റി​ച്ചാ​ണ് എ​ഴു​തി​യെ​ങ്കി​ലും പ​ല മേ​ഖ​ല​ക​ളി​ൽ കൂ​ടി സ​ഞ്ച​രി​ച്ച് അ​മേ​രി​ക്ക​യെ കു​റി​ച്ചെ​ഴു​തി​യാ​ണ് ആ​ദി​ത്യ​ൻ എ​ന്നു​പേ​രു​ള്ള ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ ത​ന്‍റെ ഉ​ത്ത​രം അ​വ​സാ​നി​പ്പി​ച്ച​ത്.

പ​ശു​വി​നെ കെ​ട്ടു​ന്ന​ത് തെ​ങ്ങി​ലാ​ണെ​ന്ന് എ​ഴു​തി തു​ട​ങ്ങു​ന്ന ആ​ദി​ത്യ​ൻ, പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യെ​യും മു​ഖ്യ​മ​ന്ത്രി​യെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​വും ന​ന്നാ​യി എ​ഴു​തി. പി​ന്നീ​ട് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും ഗാ​ന്ധി​ജി​യെ കു​റി​ച്ചും ദ​ക്ഷി​ണാ​ഫി​ക്ക​യെ​ക്കു​റി​ച്ചും എ​ഴു​തി ആ​ദി​ത്യ​ൻ അ​മേ​രി​ക്ക​യെ കു​റി​ച്ച് എ​ഴു​തി​യാ​ണ് ഉ​ത്ത​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഉ​ത്ത​രം ക​ണ്ട് അ​ന്തം​വി​ട്ടു​പോ​യ അ​ധ്യാ​ക​ൻ "സ​ർ​വ​വി​ജ്ഞാ​നി' എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ആ​ദി​ത്യ​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.