വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ വ​ര​ന്‍റെ ത​ല​പ്പാ​വ് ക​ടി​ച്ചെ​ടു​ത്ത് ജി​റാ​ഫ്
Wednesday, March 11, 2020 3:12 PM IST
വി​വാ​ഹ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ വ​ര​ന്‍റെ ത​ല​പ്പാ​വ് ക​ടി​ച്ചെ​ടു​ത്ത് ജി​റാ​ഫ്. കാ​ലി​ഫോ​ര്‍​ണി​യ​യി​ലാ​ണ് സം​ഭ​വം. കൂ​ട്ടി​ല്‍ അ​ട​ച്ചി​രു​ന്ന ജി​റാ​ഫി​ന്‍റെ മു​ന്‍​പി​ലാ​ണ് ഇ​വ​ര്‍ ചി​ത്ര​മെ​ടു​ക്കു​വാ​ന്‍ നി​ന്ന​ത്.

ഇ​വ​ര്‍ നി​ല്‍​ക്കു​മ്പോ​ള്‍ പു​റ​കി​ല്‍ കൂ​ടി ത​ല നീ​ട്ടി വ​ന്ന ജി​റാ​ഫ് വ​ര​ന്‍റെ ത​ല​യി​ല്‍ വ​ച്ച ത​ല​പ്പാ​വ് ക​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പം നി​ന്ന വ​ധു ഇ​ത് ക​ണ്ട് ത​ല​പ്പാ​വി​ല്‍ പി​ടി​ച്ചു​വെ​ങ്കി​ലും ജി​റാ​ഫ് വി​ട്ടു​കൊ​ടു​ത്തി​ല്ല. പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് എ​ത്തി​യ മ​റ്റൊ​രാ​ളാ​ണ് ത​ല​പ്പാ​വ് ജി​റാ​ഫി​ന്‍റെ വാ​യ​യി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്.

സം​ഭ​വം ക​ണ്ട് ചി​രി​യ​ട​ക്കാ​നാ​ക​തെ വ​ധു​വും വ​ര​നും പൊ​ട്ടു​ച്ചി​രി​ച്ചു. സ്റ്റാ​ന്‍​ലി എ​ന്നാ​ണ് ജി​റാ​ഫി​ന്‍റെ പേ​ര്. ഏ​റെ ര​സ​ക​രാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.