ചിത്രശലഭം പോലും ചങ്ങാത്തം കൂടുന്ന ഒരു നായ; വീഡിയോ കാണാം
Friday, July 29, 2022 3:07 PM IST
മനുഷ്യരെ സംബന്ധിച്ച് ഏറ്റവും നല്ല ഒരു സുഹൃത്താണ് നായ. നായ്ക്കള്‍ മിക്കപ്പോഴും അവരുടെ സ്നേഹം നിമിത്തവും ആത്മാര്‍ഥത കാരണവും ഏതൊരു യജമാനന്‍റെയും മനം കവരാറുണ്ട്.

അവര്‍ മനുഷ്യരോട് മാത്രമല്ല മറ്റ് ചെറു മൃഗങ്ങളോടും സൗമ്യമായിട്ടാണ് മിക്കപ്പൊഴും ഇടപെടുക. നായകളുടെ ക്ലിപ്പുകളാണ് ഇന്‍റര്‍നെറ്റില്‍ ഏറ്റവുമധികം ആളുകള്‍ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മൃഗങ്ങളുടെ വീഡിയോകളില്‍ മുന്‍ പന്തിയില്‍.

ദാറ്റ് ഗോള്‍ഡന്‍ ഡോഗ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ വന്നിരിക്കുന്ന ഒരു വീഡിയോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലുള്ള ഒരു നായയുടെ മുഖത്തായി വന്നിരിക്കുന്ന ചിത്രശലഭമാണ് വീഡിയോയിലുള്ളത്.

ചിത്രശലഭത്തെ തന്‍റെ മൂക്കില്‍ ഇരിക്കാന്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ റിട്രീവര്‍ നായ ഒരു പുതിയ സുഹൃത്തിനെ ഉണ്ടാക്കുന്നതായി തോന്നു. പെട്ടെന്നുള്ള ചലനങ്ങളൊന്നും വരുത്താതെ, നായ ക്ഷമയോടെ ചിത്രശലഭത്തെ ശ്രദ്ധിക്കുന്നത് വീഡിയോയിലുണ്ട്.

നിരവധിയാളുകളുടെ ഹൃദയം തൊട്ട ഈ വീഡിയോ അല്പം വര്‍ഷം മുമ്പുള്ളതാണ്. എന്നാല്‍ ഏറ്റവും ദുഃഖകരമായ കാര്യം വീഡിയോയിലുള്ള ഈ നായ കുറച്ച് വര്‍ഷം മുമ്പ് ചത്തിരുന്നു.

നായയേയും ഈ വിലയേറിയ നിമിഷത്തെയും ഓര്‍ത്തുകൊണ്ട് നായയുടെ ഉടമ കുറിച്ചിരിക്കുന്നത് "അവന്‍ എങ്ങനെയാണ് ചിത്രശലഭങ്ങളോട് ഇത്ര സൗമ്യനായിരിക്കുന്നത്?’എന്നാണ്. തീര്‍ച്ചയായും ഈ നായ വ്യത്യസ്തനായിരുന്നു എന്നാണ് പലരും കമന്‍റുകളില്‍ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.