യു​നെ​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക ഭൂ​പ​ട​ത്തി​ല്‍ സ്ഥാ​നം പി​ടി​ച്ച് ഇ​ന്ത്യ​ന്‍ പു​രാ​ത​ന ന​ഗ​രം
Wednesday, July 28, 2021 4:58 PM IST
ഗു​ജ​റാത്തി​ലെ ഹാ​ര​പ്പ​ൻ സം​സ്കാ​ര കാ​ല​ത്തെ ന​ഗ​ര​മാ​യ ദോ​ലാ​വി​ര​യ്ക്കു ലോ​ക പൈ​തൃ​ക പ​ദ​വി. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക ക​മ്മി​റ്റി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ലു​ങ്കാ​ന​യി​ലെ രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് ഏ​താ​നും ദി​വ​സം മു​ന്പ് ഇ​തേ പ​ദ​വി ന​ല്കി​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ൽ​നി​ന്ന് പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന നാ​ലാ​മ​ത്തെ സ്ഥ​ല​മാ​ണ് ദോ​ലാ​വി​ര. ചം​പാ​ന​ർ, റാ​ണി കി ​വാ​വ, ച​രി​ത്ര​ന​ഗ​ര​മാ​യ അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വ​യാ​ണു മ​റ്റു​ള്ള​വ.



തെ​ലു​ങ്കാ​ന​യി​ലെ പാ​ലം​പേ​ട്ടി​ൽ നി​ര്‍​മി​ക്ക​പ്പെ​ട്ട രാ​മ​പ്പ ക്ഷേ​ത്ര​ത്തി​ന് വേ​ള്‍​ഡ് ഹെ​റി​റ്റേ​ജ് ക​മ്മി​റ്റി​യു​ടെ ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന വെ​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ൽ യു​ന​സ്‌​കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി ന​ല്കി​യി​രു​ന്നു. 1213 എ.​ഡി​യി​ലാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് തെ​ലുങ്കാ​ന ടൂ​റി​സം വ്യ​ക്ത​മാ​ക്കു​ന്ന​ത്.



രാ​മ​പ്പ എ​ന്ന ശി​ൽ​പ്പി​യാ​ണ് ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ ക്ഷേ​ത്രം അ​റി​യ​പ്പെ​ടു​ന്ന​ത്. ലോ​ക​ത്തെ ത​ന്നെ അ​പൂ​ര്‍​വം ചി​ല ക്ഷേ​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ശി​ല്‍​പി​ക​ളു​ടെ പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.