ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന അ​ഭ്യാ​സ​പ്ര​ക​ട​നം, കൈ​നി​റ​യെ റി​ക്കാ​ർ​ഡു​ക​ൾ; ഈ ​ആ​ശാ​ൻ ആ​ളു​കൊ​ള്ളാ​ലോ!
Thursday, March 3, 2022 3:29 PM IST
ക​ള​രി അ​ഭ്യ​സി​ക്കു​ക എ​ന്ന​ത് വ​ള​രെ ചെ​റു​പ്പം മു​ത​ൽ ത​ന്നെ ഹ​രി​ഗു​രു​ക്ക​ളി​ൽ വേ​രൂ​ന്നി​യ ഒ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു . ആ​ദ്യ മൊ​ക്കെ പ​ല എ​തി​ർ​പ്പു​ക​ളും നേ​രി​ടേ​ണ്ടി വ​ന്നെ​ങ്കി​ലും 10 -ാം വ​യ​സ്സു​മു​ത​ൽ ക​ള​രി അ​ഭ്യ​സി​ച്ചു തു​ട​ങ്ങി . ഇ​ത് ഒ​രു ജീ​വി​തോ​പാ​സ​ന​യാ​യി നെ​ഞ്ചി​ലേ​റ്റി​യ ഹ​രി ഗു​രു​ക്ക​ൾ​ക്ക് മു​ന്നി​ലെ​ത്തി​യ എ​ല്ലാ ത​ട​സങ്ങ​ളേ​യും നി​ഷ്പ്ര​യാ​സം ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു.

ക​ർ​മ്മ​നി​ര​ത​യും , വി​ന​യ​വും സ്ഥി​രോ​ത്സാ​ഹ​വും ആ​ത്മ​സ​മ​ർ പ​ണ​വും ഹ​രി ഗു​രു​ക്ക​ളു​ടെ മു​ഖ​മു​ദ്ര​യാ​ണ് . കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റി​നെ ലോ​ക ശ്ര​ദ്ധ​യി​ലേ​യ്ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ഈ 26 ​വ​യ​സ്സു​കാ​ര​ന് സാ​ധി​ച്ചു.

തെ​ക്ക​ൻ , വ​ട​ക്ക​ൻ , മ​ധ്യ​കേ​ര​ള , തു​ളു​നാ​ട​ൻ ല​ഹ​ള മു​റ എ​ന്നീ സ​മ്പ്ര​ദാ​യ​ങ്ങ​ൾ ഹ​രി ഗു​രു​ക്ക​ൾ സ്വാ​യ​ത്ത​മാ​ക്കി . സി​ൽ​വാ​സ് ഗു​രു​ക്ക​ളി​ൽ നി​ന്ന് തെ​ക്ക​ൻ സ​മ്പ്ര​ദാ​യ​വും ഇ​സ്മ​യി​ൽ ഗു​രു​ക്ക​ളി​ൽ നി​ന്ന് വ​ട​ക്ക​ൻ , മ​ധ്യ​കേ​ര​ള സ​മ്പ്ര​ദാ​യ​വും ഹ​രി ആ​ശാ​നി​ൻ നി​ന്ന് തു​ളു​നാ​ട​ൻ ല​ഹ​ള മു​റ​യും ര​ഞ്ജി​ത്ത് ഗു​രു​ക്ക​ളി​ൽ നി​ന്ന് വ​ട​ക്ക​ൻ സി.​വി.​എ​ൻ സ​മ്പ്ര​ദാ​യ​വും ദീ​ന മാ​സ്റ്റ​റി​ൽ നി​ന്ന് സി​ല​മ്പ​വും സ്വാ​യ​ത്ത​മാ​ക്കി തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കാ​ൻ അ​നു​ഗ്ര​ഹം​സി​ദ്ധി​ച്ച ഹ​രി​ക്ക് ക​ട​ന്നുപോ​യ വ​ഴി​ക​ളി​ലെ​ല്ലാം വി​ജ​യ​ത്തി​ന്‍റെ പൊ​ൻ​പ​താ​ക പാ​റി​ക്കാ​ൻ ക​ഴി​ഞ്ഞു.

24 സം​സ്ഥാ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്ത നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​ര​ത്തി​ൽ ക​ള​രി പ​യ​റ്റി​ൽ 2013 , 14 , 15 വ​ർ​ഷ​ങ്ങ​ളി​ൽ ഹാ​ർ​ട്രി​ക് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി ഹ​രി ഗു​രു​ക്ക​ൾ . 2016 ൽ ​നാ​ഷ​ണ​ൽ ലെ​വ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വാ​ൾ​പ​യ​റ്റി​ൽ സ്വ​ർ​ണ്ണം ക​ര​സ്ഥ​മാ ക്കി . 2013 , 2015 ​വ​ർ​ഷ​ങ്ങ​ളി​ൽ റി​യ​ൽ ഫൈ​റ്റ് , വാ​ൾ പ​യ​റ്റ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ വെ​ള്ളി​മെ​ഡ​ലൂം ക​ര​സ്ഥ​മാ​ക്കി .

ത​മി​ഴ്നാ​ടിന്‍റെ ആ​യോ​ധ​ന ക​ല​യാ​യ സി​ല​മ്പാട്ട​ത്തി​ലും പ്രാ​വി​ണ്യം നേ​ടി​യി​ട്ടു​ണ്ട് , ഇ​ര​ട്ട ഉ​റു​മി വീ​ശ​ലി​ൽ ലോ​ക റെ​ക്കോ​ഡ് ജേ​താ​വ് ആ​ണ് ഹ​രി ഗു​രു​ക്ക​ൾ. 37 സെ​ക്കൻഡി​ൽ 230 ത​വ​ണ ഇ​ര​ട്ട ഉ​റു​മി വീ​ശി​യാ​ണ് ഹ​രി ഗു​രു​ക്ക​ൾ 2018 സെ​പ്റ്റം​ബ​ർ 18 ന് ​അ​റേ​ബ്യ​ൻ ബു​ക്സ് ഓ​ഫ് വേ​ൾ​ഡ് റി​ക്കാർഡി​ൽ ഇ​ടം നേ​ടി​യ​ത്.

വി​ജ​യ​ത്തി​ന്‍റെ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ 2018 ഡി​സം​ബ​ർ ഒ​ന്നി​ന് ഇ​ന്ത്യൻ ബു​ക്ക് ഓ​ഫ് റി​ക്കാർ​ഡി​ലും ഇ​ടം നേ​ടാ​ൻ ക​ഴി​ഞ്ഞെ​ന്ന​താ​ണ് . 2020 മാ​ർ​ച്ച് 12 ൽ ​ലിം​കാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സും ഹ​രി ഗു​രു​ക്ക​ളെ തേ​ടി​യെ​ത്തി. 30 സെ​ക്ക​ൻഡി​ൽ 61 പൈ​നാ​പ്പി​ൾ അ​റു​പ​ത്തി​യൊ​ന്നു പേ​രു​ടെ ത​ല​യി​ൽ വെ​ച്ച് വാ​ളു​കൊ​ണ്ട് വെ​ട്ടി മു​റി​ച്ചാ​ണ് ഹ​രി ഗു​രു​ക്ക​ൾ റി​ക്കാർഡ് ​ഭേ​ദി​ച്ച​ത്. മു​പ്പ​തു സെ​ക്കൻഡി​ൽ 22 പൈ​നാ​പ്പി​ൾ ഇ​രു​പ​ത്തി​ര​ണ്ടു പേ​രുടെ ​ത​ല​യി​ൽ വെ​ച്ച് വെ​ട്ടി​മു​റി​ച്ച അ​ഷ്റി​ത ഫ​ർ​മ​ൻ എ​ന്ന അ​മേ​രി​ക്ക​ക്കാരന്‍റെ റിക്കാർഡാണ് ഹരിഗുരുക്കൾ മറികടന്നത്.

ചേ​ർ​ത്ത​ല​യി​ലെ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ളേ​ജി​ൽ 2019 ഡി​സം​ബ​ർ 15നാ​യി​രു​ന്നു ആ ​സാ​ഹ​സി​ക രം​ഗം അ​ര​ങ്ങേറി​യ​ത്. ഇ​തി​ന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി വ​ന്ന​ത് ​ഡിഐജി എം.​കെ വി​നോ​ദ് കു​മാ​ർ, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിംഗ് കോ​ളജ് ഫി​സി​ക്ക​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ​അ​ഭീ​ഷ് പി. ​ഡോ​മി​നി​ക്, ഗവൺമെന്‍റ് പിടി ​പ്ര​സാ​ദ്, ​ബൈ​ജു ജോ​സ​ഫ് എ​ന്നി​വ​രാ​ണ്.

ലോ​ക​ത്ത് ആ​ദ്യ​മാ​യി ക​ള​രി​പ്പ​യ​റ്റി​ൽ ഗി​ന്ന​സ് റി​ക്കാർഡ് നേ​ടി​യ ഒ​രേയൊരു വ്യ​ക്തി ഹ​രി ഗു​രു​ക്ക​ൾ ആ​ണ്. ആ​ല​പ്പു​ഴ​യു​ടെ ച​രി​ത്രത്തി​ലെ ആ​ദ്യ​ത്തെ ഗി​ന്ന​സ് റി​ക്കാർ​ഡ് ജേ​താ​വ് ഹ​രി ഗു​രു​ക്ക​ൾ ത​ന്നെ​യാ​ണ്.

27 വ​ർ​ഷ​ത്തി​നി​ട​യി​ൽ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ത്തി​ൽ സ്റ്റേ​റ്റി​ൽ നി​ന്നും ഗോ​ൾ​ഡ് മെ​ഡ​ൽ സ്വ​ന്ത​മാക്കിയ ഒ​രേ​യൊ​രു വ്യ​ക്തി, 26 വ​ർ​ഷ​ത്തി​നു​ശേ​ഷം കേ​ര​ളോ​ത്സ​വം മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വേ​ണ്ടി സ്വ​ർ​ണമെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ഏ​ക വ്യ​ക്തി , ത​മി​ഴ്നാ​ടി​ന്‍റെ ആ​യോ​ധ​ന​ക​ല​യാ​യ സി​ല​മ്പാട്ടം ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ആ​ദ്യ​ത്തെ വ്യ​ക്തി എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയ ഹരിഗുരുക്കൾ ദേശീയതലത്തി​ൽ എ​ട്ട് സ്വ​ർ​ണ മെ​ഡ​ലു​ക​ളും മൂ​ന്ന് വെ​ള്ളി​മെ​ഡ​ലു​ക​ളും ഒ​രു വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.