ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത..! ക്ഷീണിച്ച് എ​ല്ലുംതോ​ലു​മാ​യ ആ​ന​യെ ഉ​ത്സ​വ​ത്തിന് എഴുന്നള്ളിച്ചു; പ്രതിഷേധം
Wednesday, August 14, 2019 3:07 PM IST
പ​ട്ടി​ണി കാ​ര​ണം മെ​ലി​ഞ്ഞ് ശോ​ഷി​ച്ച ആ​ന​യെ ഉ​ത്സ​വ​ത്തി​ന് ന​ട​ത്തി​ച്ചെ​ന്ന് പ​രാ​തി​യു​മാ​യി സേ​വ് എ​ലി​ഫ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ. ശ്രീ​ല​ങ്ക​യി​ലെ കാ​ൻ​ഡി​യി​ലു​ള്ള ദ​ള​ദ മാ​ലി​ഗാ​വ ബു​ദ്ധ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന എ​സ​ല പെ​ര​ഹേ​ര ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

70 വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍ ആ​ന​യു​ടെ പേ​ര് തി​ക്കി​രി എ​ന്നാ​ണ്. മെ​ലി​ഞ്ഞ മൃ​ത​പ്രാ​യ​മാ​യ ആ​ന​യു​ടെ ശ​രീ​രം അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചാ​ണ് പ്ര​ദ​ക്ഷി​ണ വീ​ഥി​യി​ലൂ​ടെ ന​ട​ത്തി​ച്ച​ത്.



ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ ആ​ളു​ക​ളെ ആ​ശി​ർ​വ​ദി​ക്കു​വാ​ൻ ആ​ന​യെ വെ​ടി​ക്കെ​ട്ടി​ന്‍റെ പു​ക​യു​ടെ​യും വ​ലി​യ ശ​ബ്ദ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ത്തി​ച്ചു​വെ​ന്നും സേ​വ് എ​ലി​ഫ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ ആ​രോ​പി​ക്കു​ന്നു. ഇ​ത് തി​ക്കി​രി​യി​ൽ വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്നും വ​ലി​യ ശ​ബ്ദ കോ​ലാ​ഹ​ല​ങ്ങ​ളു​ടെ ന​ടു​വി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ന​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രും ബോ​ധ​വാന്മാ​രാ​കു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​യെ​ല്ലാം ക്ഷേ​ത്രം അ​ധി​കൃ​ത​ർ ത​ള്ളി​ക്ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. തി​ക്കി​രി​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ​മ​യം അ​ത് ഉ​റ​പ്പാ​യും ന​ൽ​കാ​റു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.