കുളത്തില്‍ വീണ കുട്ടിയാനയെ രക്ഷിക്കുന്ന ആനകള്‍; വീഡിയോ കാണാം
Friday, August 19, 2022 10:52 AM IST
ഭൂമിയിലെ ഏറ്റവും അനുകമ്പയുള്ള ജീവികളാണ് ആനകള്‍. പ്രത്യേകിച്ച് അവരുടെ കുഞ്ഞുങ്ങളോട് ഒരു വലിയ കരുതല്‍തന്നെ ആനകള്‍ കാട്ടാറുണ്ട്. അടുത്തിടെ ഗബ്രിയേല്‍ കോര്‍ണോ എന്ന ട്വിറ്റര്‍ പേജില്‍ വന്ന ഒരു വീഡിയോയും തെളിയിക്കുന്നത് ആനകളുടെ ഈ കരുതലിനെ കുറിച്ചാണ്.

സോളിലെ ഒരു മൃഗശാലയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. കുറച്ചാനാകള്‍ ഒരു കുളത്തിന് സമീപത്തായി നില്‍ക്കുന്നതായി കാണാം. ഒരു കുട്ടിയാനയും മറ്റൊരു ആനയും കുളത്തില്‍ നിന്നായി വെള്ളം കുടിക്കുകയാണ്.

എന്നാല്‍ അപ്രതീക്ഷിതമായി കുട്ടിയാന കുളത്തിലേക്ക് വീഴുകയാണ്. പരിഭ്രാന്തയായ തള്ളയാന കുളത്തിന് ചുറ്റും ഓടി നടക്കുകയാണ്. ഉടനടി മറ്റൊരു പ്രായമായ ആനയും അവിടേക്ക് സഹായത്തിനായി എത്തുകയാണ്.

ഈ മുതിര്‍ന്ന രണ്ടാനകളും കൂടി കുളത്തിലേക്ക് ഇറങ്ങുന്നതായി ദൃശ്യങ്ങളില്‍ കാണാം. അവര്‍ പെട്ടെന്ന് തന്നെ കുഞ്ഞാനയ്ക്ക് ആപത്തൊന്നും വരുത്താതെ രക്ഷിച്ച് കരയില്‍ എത്തിക്കുകയാണ്.

ഏതായാലും സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2.9 മില്ല്യണ്‍ ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞത്. ആനയുടെ സ്നേഹത്തെ പ്രശംസിച്ച് നിരവധി കമന്‍റുകളും ആളുകള്‍ കുറിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.