14 ല​ക്ഷം രൂ​പ​യു​ടെ മു​ടിയുമായി മോഷ്ടാക്കൾ കടന്നു
ബാ​ർ​ബ​ർ ഷോ​പ്പി​ൽ അ​തിക്ര​മി​ച്ചു ക​യ​റി​യ മൂ​ന്നം​ഗ സം​ഘം അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന മു​ടി മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

ത​ല​മു​ടി വെ​ട്ടാ​നെ​ന്നു പ​റ​ഞ്ഞ് എ​ത്തി​യ മൂ​ന്നു​പേ​രാ​ണ് ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ​യാ​യ ഹു​സൈ​നെ തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി മു​ടി ത​ട്ടി​യെ​ടു​ത്ത​ത്. ബാ​ർ​ബ​ർ ഷോ​പ്പി​നൊ​പ്പം ത​ന്നെ വി​ഗു​ക​ൾ നി​ർ​മി​ക്കു​ന്ന ഒ​രു വ​ർ​ക്ക് ഷോ​പ്പും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​വി​ട​ത്തെ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 200 കി​ലോ​വ​രു​ന്ന മു​ടി​യാ​ണ് ക​ള്ള​ൻ​മാ​ർ അ​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ഇ​തി​ന് ഏ​ക​ദേ​ശം 14 ല​ക്ഷം രൂ​പ വി​ല​വ​രും.

വി​ഗു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ​നി​ന്ന് മു​ടി ക​യ​റ്റി അ​യ​യ്ക്കു​ന്നു​ണ്ട്.സ്വ​ന്തം ബാ​ർ​ബ​ർ ഷോ​പ്പി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന മു​ടി​ക്ക് പു​റമേ വി​വി​ധ അ​ന്പ​ല​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും ശേ​ഖ​രി​ച്ച മു​ടി ഹു​സൈ​ൻ ത​ന്‍റെ ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു.​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...