അമ്മയുടെ കത്തുവായിച്ച് പൊട്ടിക്കരഞ്ഞ് ദീപിക; കണ്ണീരൊപ്പി ഷാരൂഖ്
അമ്മയുടെ കത്തു വായിച്ചുകേട്ട് പൊട്ടിക്കരഞ്ഞ ദീപിക പദുക്കോണിനെ ആശ്വസിപ്പിച്ച് കിംഗ് ഖാൻ. "ബാ​ത്തെ​യ്ൻ വി​ത്ത് ബാ​ദ്ഷ​' എ​ന്ന പ​രി​പാ​ടി​ക്കി​ടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. ഷാ​രൂ​ഖ് ഖാ​ൻ അ​വ​താ​ര​ക​നാ​യു​ള്ള പ​രി​പാ​ടി​യി​ലെ അ​തി​ഥി ആ​യി​രു​ന്നു ദീ​പി​ക. പ​രി​പാ​ടി​ക്കി​ടെ ദീ​പി​ക​യു​ടെ അ​മ്മ ഉ​ജ്ജ്വ​ല പദു​ക്കോ​ണ്‍ അ​യ​ച്ച ക​ത്ത് ഷാ​രൂ​ഖ് വാ​യി​ച്ച​തോ​ടെ​യാ​ണ് ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണിയുടെ ക​ണ്ണീ​ർ അണപൊട്ടിയത്.

പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ത​ന്‍റെ മ​ക​ൾ സ്വ​ന്ത​മാ​ക്കി​യ വി​ജ​യ​ത്തെ അ​ഭി​ന​ന്ദി​ച്ച് എ​ഴു​തി​യ ക​ത്തി​ൽ വ്യ​ക്തിപ​ര​മാ​യതും തൊ​ഴി​ൽ​പ​ര​മാ​യതും എ​ന്തെ​ന്ന് വേ​ർ​തി​രി​ച്ച​റി​യാ​നു​ള്ള തി​രി​ച്ച​റി​വ് ത​ന്‍റെ മ​ക​ൾ​ക്കു​ണ്ട​ന്നും അതി​ൽ താ​ൻ അ​തി​യാ​യി അ​ഭി​മാ​നി​ക്കു​ന്നു​വെന്നുമാ​ണ് അമ്മ എ​ഴു​തി​യി​രു​ന്ന​ത്.

ക​ത്ത് വാ​യി​ക്കു​ന്ന​തു കേ​ട്ട് പൊട്ടിക്കരഞ്ഞ ദീ​പി​ക​യു​ടെ ക​ണ്ണുകൾ ഷാ​റൂ​ഖ് ഖാ​ൻ എ​ഴു​ന്നേ​റ്റ് വ​ന്ന് തു​ട​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്.

Deepika's breakdown after hearing her mother's letter #deepikapadukone #shahrukhkhan

A post shared by Follow For Daily Updates (@ourdeepika) on


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...