കാണാൻ സൂപ്പർ; പക്ഷേ ഈ ചിത്രം കാരണം തകർന്നത് ഒരു കുടുംബം
Thursday, November 30, 2017 6:11 AM IST
പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേ. അതിലൂടെ ഒഴുകിനീങ്ങുന്ന വാഹനങ്ങൾ. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു ഫോട്ടോയാണിത്. കാഴ്ചയിൽ മനോഹരമാണെങ്കിലും ചിത്രം കാരണം കലങ്ങിയത് ഒരു കുടുംബമാണ്. യൂ​ലി​യ അ​ഗ്ര​നോ​വി​ച്ച് എന്ന യുവതിയാണ് ഒറ്റ ഫോട്ടോ കാരണം ഭ​ർ​ത്താ​വ് നാ​സ​ർ ഗ്രൈ​ൻ​കോ​യിൽ നിന്ന് വിവാഹമോചനം വാങ്ങിയത്.

ഒ​രു ദി​വ​സം ഇ​ൻ​സ്റ്റ​ഗ്രാം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് യൂ​ലി​യ ഈ ​ചി​ത്രം ക​ണ്ട​ത്. സം​ശ​യം തോ​ന്നി​യ ഇ​വ​ർ ചി​ത്രം പ​ങ്കു​വ​ച്ച യു​വ​തി​യു​ടെ പ്രൊ​ഫൈ​ലി​ൽ ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൂടുതൽ ചിത്രങ്ങൾ കണ്ടെത്തി. പിന്നീടാണ് ആ സത്യം അവർ മനസിലാക്കിയത്. ത​ന്‍റെ ബെ​ഡ്റൂം വി​ൻ​ഡോ​യി​ൽ നി​ന്നും മാ​ത്രം എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന ചിത്രങ്ങളായിരുന്നു അവ. ഇ​തോ​ടെ ഭ​ർ​ത്താ​വ് ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് യൂ​ലി​യ​യ്ക്ക് ബോ​ധ്യ​മാ​യി. ഒ​ട്ടും വൈ​കാ​തെ ഭ​ർ​ത്താ​വി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ നി​യ​മ​പ​ര​മാ​യി നീങ്ങുകയും ചെ​യ്യു​ക​യാ​യി​രു​ന്നു.



ഭ​ർ​ത്താ​വി​ന്‍റെ കാ​മു​കി പ​ങ്കു​വെ​ച്ച ചി​ത്ര​ത്തി​നു താ​ഴെ മ​നോ​ഹ​ര​മാ​യ ഒ​രു ക​മ​ന്‍റ് യൂ​ലി​യ പ​ങ്കു​വെ​ച്ചി​രു​ന്നു. "​എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ബെ​ഡ്റൂ​മി​ൽ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ ദൃ​ശ്യം' എ​ന്നാ​ണ് ഇ​വ​ർ എ​ഴു​തി​യ​ത്. യൂ​ലി​യ​യു​ടെ പി​ണ​ക്കം മാ​റാ​ൻ നാ​സ​ർ പ​ല ന​ന്പ​രു​ക​ൾ എ​ടു​ത്തെ​ങ്കി​ലും ഇ​വ​ർ കു​ലു​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​സ​റി​ന് പ​ല കാ​മു​കി​മാ​രു​മു​ണ്ടെ​ന്ന് യൂ​ലി​യ ക​ണ്ടെ​ത്തി.

സം​ഭ​വം വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ത​ന്‍റെ അ​നു​ഭ​വം ഒ​രു റ​ഷ്യ​ൻ ചാ​ന​ലു​മാ​യി യൂ​ലി​യ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് നാ​സ​ർ ഇ​തു​വ​രെ​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.