ഇതാ അവൾ..! ആരാധകർ തിരഞ്ഞ ആ അജ്ഞാതസുന്ദരിയെ സോഷ്യൽ മീഡിയ കണ്ടെത്തി
Monday, September 24, 2018 3:34 PM IST
എന്നാലും ആരാണാ സുന്ദരി..? ഏഷ്യാകപ്പ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ക്രിക്കറ്റ് ആരാധകർ തലപുകഞ്ഞ് ആലോചിക്കുന്ന കാര്യമാണിത്. പാക്കിസ്ഥാന്‍റെ മത്സരങ്ങൾ നടക്കുമ്പോൾ ഗാലറിയിൽ പുഞ്ചിരിയോടെ നില്ക്കുന്ന അജ്ഞാത സുന്ദരി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയയും.

ഇന്ത്യയും-ബംഗ്ലാദേശും ഏറ്റുമുട്ടിയപ്പോഴാണ് പാക് ആരാധിക ആദ്യമായി കാമറയില്‍ പ്രത്യക്ഷപ്പെട്ടത്. മത്സരങ്ങൾ ലൈവ് ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ അവരുടെ മുഖം എടുത്തെടുത്ത് കാണിക്കുന്നുമുണ്ടായിരുന്നു. കറുപ്പ് വേഷത്തിലെത്തിയ സുന്ദരിയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യൽ മീഡിയയിൽ വൈറലായി. തുടര്‍ന്ന് ഇന്ത്യാ-പാക് പോരാട്ടം നടക്കുമ്പോഴും സുന്ദരി എത്തിയതോടെയാണ് ഇവരെ അറിയാനുള്ള നെട്ടോട്ടം ആരംഭിച്ചത്.



ഇതിനിടെ നിവ്യ നവോര എന്നാണ് ഇവളുടെ പേരെന്ന് റിയാലിറ്റി 24-7 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ കണ്ടെത്തി. ആള് സെലിബ്രിറ്റിയൊന്നുമല്ലത്രേ.. ഇവര്‍ ബോളിവുഡിന്‍റെയും ഷാരുഖ് ഖാന്‍റെയും ആരാധികയാണെന്നും അവർ കണ്ടെത്തി. ഇതോടെ നിവ്യ നവോര എന്ന പേര് സോഷ്യൽ മീഡിയയിലെങ്ങും നിറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഈ പേരിനായി തിരഞ്ഞത്. എന്നാൽ ഇവർക്ക് വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഇല്ലെന്നാണ് വിവരം. ഇന്‍സ്റ്റഗ്രാമാകട്ടെ പ്രൈവറ്റ് അക്കൗണ്ടും.




എന്നിരുന്നാലും പിന്മാറാൻ ആരാധകർ ഒരുക്കമല്ല. നിവ്യയുടെ പിന്നാലെ തന്നെ പോകാനാണ് അവരുടെ തീരുമാനം. എന്തായാലും ഏഷ്യാകപ്പിനേക്കാളും, ഇന്ത്യ- പാക് പോരാട്ടത്തേക്കാളും ചൂടൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ആ സുന്ദരി ആരാധികയുടെ പേരിൽ നടക്കുന്നത്. രണ്ടു മത്സരങ്ങളും ജയിച്ചത് ഇന്ത്യയാണെങ്കിലും ആരാധകരുടെ മനസ് കീഴടക്കിയത് പാക് സുന്ദരിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.