പെണ്ണിനു വേണ്ടി പോ​ര​ടിച്ച് ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ; വീ​ഡി​യോ വൈ​റ​ൽ
ഇ​ണ​യു​ടെ പേ​രിലുള്ള യു​ദ്ധ​ങ്ങ​ളെക്കുറിച്ച് പു​രാ​ണ​ങ്ങ​ളി​ൽ വ​രെ പറഞ്ഞിട്ടു​ണ്ട്. അ​തി​ൽ ബ​ലി​യാ​ടാ​യി പലർക്കും സ്വ​ന്തം ജീ​വ​ൻ വ​രെ ന​ഷ്ട​മാ​യി​ട്ടു​മു​ണ്ട്. ഇ​പ്പേ​ഴി​താ ഇണയ്ക്കു വേണ്ടിയുള്ള രണ്ടു സഹോദരങ്ങളുടെ യുദ്ധമാണ് വൈറലാകുന്നത്. രണ്ട് ഉശിരൻ സിംഹങ്ങളാണ് കക്ഷികൾ.

ഇ​ണ ആ​രു​ടേ​താ​ണ് എ​ന്ന ചോ​ദ്യ​മാ​ണ് ഇ​വ​രു​ടെ ഇ​ട​യി​ലു​ള്ള പ്ര​ശ്ന​ത്തി​ന് ആ​ധാ​രം.
ഒ​രു ദി​വ​സം വൈ​കു​ന്നേ​രം അ​നി​യ​ൻ സിം​ഹം പു​ൽ​മേ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​പ്രൗ​ഡ ഗം​ഭീ​ര​മാ​യ ദൃ​ശ്യം ക​ണ്ട് സു​ന്ദ​രി​യാ​യ ഒ​രു പെ​ണ്‍ സിം​ഹം ഇ​വി​ടേ​ക്ക് ക​ട​ന്നു വ​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ പ​ര​സ്പ​രം കണ്ടു​മു​ട്ടു​ക​യും പ്ര​ണ​യ​ബ​ദ്ധരാ​കു​ക​യും ചെ​യ്തു.

പെ​ട്ടെ​ന്നാ​ണ് രം​ഗം വ​ഷ​ളാ​ക്കാ​നാ​യി ചേ​ട്ട​ൻ സിം​ഹം രം​ഗ​പ്ര​വേ​ശം ചെ​യ്ത​ത്. ത​ന്‍റെ ഇ​ണ​യെ സ്വ​ന്ത​മാ​ക്കാ​നാ​ണ് ചേ​ട്ട​ൻ വ​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ അ​നി​യ​ൻ ഒ​രു അ​ങ്ക​ത്തി​ന് ഒ​രു​ങ്ങു​ക​യും ചെ​യ്തു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ത് ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഒ​ന്ന​ര മി​നി​റ്റ് നീ​ണ്ട അ​ങ്ക​ത്തി​നൊ​ടു​വി​ൽ ചേ​ട്ട​നാണ് കൂടുതൽ കരുത്തനെന്നു മ​ന​സി​ലാ​ക്കി​യ അ​നു​ജ​ൻ നി​രു​പാ​ധി​കം തോ​ൽ​വി സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല ഉ​ട​ൻ​ത​ന്നെ സ്ഥലംകാലിയാക്കുകയും ചെയ്തു.

കെ​നി​യ​യി​ലെ മ​സാ​യ് മാ​റ ദേശീയോദ്യാനത്തിൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഇ​തു​വ​ഴി ക​ട​ന്നു പോ​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.