ജൈവ ഇന്ധനത്തിൽ കുതിച്ച് സ്പൈസ്ജെറ്റ്
Tuesday, August 28, 2018 9:56 AM IST
വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ പു​തി​യ ച​രി​ത്രം കു​റി​ച്ച് സ്പൈ​സ്ജെ​റ്റ്. കൂ​ട്ടി​ക്ക​ല​ർ​ത്തി​യ ജൈ​വ ഇ​ന്ധ​നം (ബ്ലെ​ൻ​ഡ​ഡ് ബ​യോ ഫ്യൂ​വ​ൽ) ഉ​പ​യോ​ഗി​ച്ച് സ്പെ​സ്ജെ​റ്റി​ന്‍റെ വി​മാ​നം ആ​ദ്യ​യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഏ​വി​യേ​ഷ​ൻ ടർബൈൻ ഫ്യൂ​വ​ലി​ൽ ക​ട​ലാ​വ​ണ​ക്കി​ന്‍റെ എ​ണ്ണ ചേ​ർ​ത്ത​താ​ണ് ബ്ലെ​ൻ​ഡ​ഡ് ബ​യോ ഫ്യൂ​വ​ൽ. പു​തി​യ ഇ​ന്ധ​ന​ത്തി​ലൂ​ടെ ഇ​ന്ത്യ​യു​ടെ എ​ണ്ണ ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി പ​റ​ഞ്ഞു.

ബൊം​ബാ​ർ​ഡി​യ​ർ ക്യു 400 ​വി​മാ​ന​മാ​ണ് ബ്ലെ​ൻ​ഡ​ഡ് ബ​യോ ഫ്യൂ​വ​ൽ ഉ​പ​യോ​ഗി​ച്ചു പ​റ​ന്ന​ത്. ഡെ​റാ​ഡൂ​ണി​ൽ​നി​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ലേ​ക്കാ​യി​രു​ന്നു ക​ന്നി​യാ​ത്ര. ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളു​ടെ നാ​ലി​ലൊ​ന്നു ഭാ​ഗം ബ്ലെ​ൻ​ഡ​ഡ് ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തിപ്പി​ക്കാ​നാ​ണ് സ്പൈ​സ്ജെ​റ്റി​ന്‍റെ തീ​രു​മാ​നം. ചെ​ല​വ് കു​റ​യ്ക്കാ​നാ​കു​മെ​ന്നു​മാ​ത്ര​മ​ല്ല കാ​ർ​ബ​ണി​ന്‍റെ പു​റം​ത​ള്ള​ൽ 15 ശ​ത​മാ​നം വ​രെ കു​റ​യ്ക്കാ​നു​മാ​കു​മെ​ന്നും സ്പൈ​സ്ജെ​റ്റ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി​സൗ​ഹൃ​ദ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നും ചെ​ല​വു കു​റ​യ്ക്കു​ന്ന​തി​നു​മാ​യി ലോ​ക​മെ​ന്പാ​ടു​മു​ള്ള വി​മാ​ന​ക​ന്പ​നി​ക​ൾ ജൈ​വ ഇ​ന്ധ​ന​ത്തി​ലേ​ക്കു ചു​വ​ടു​മാ​റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ചെ​ല​വ് കു​റ​യു​ക​യും അ​തു​വ​ഴി ടി​ക്ക​റ്റ് നി​ര​ക്കി​ൽ കു​റ​വു​ണ്ടാ​കു​ക​യും ചെ​യ്യാം. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ്യോ​മ​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്നും സ്പൈ​സ്ജെ​റ്റ് അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര യാ​ത്രാവ​ള​ർ​ച്ച​യോ​ടെ 2025 ആ​കു​ന്പോ​ഴേ​ക്കും ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ ഏ​വി​യേ​ഷ​ൻ മാ​ർ​ക്ക​റ്റ് ആ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.