അ​വ​ർ പാ​ട്ടു​പാ​ടി, സു​നാ​മി തി​ര​ക​ൾ ഇ​ര​ച്ചു​പാ​ഞ്ഞു; ഇ​ന്തോ​നേ​ഷ്യ​യി​ലെ ന​ടു​ക്കു​ന്ന വീ​ഡി​യോ
Sunday, December 23, 2018 9:55 PM IST
ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​മാ​ത്ര​യി​ലു​ണ്ടാ​യ സു​നാ​മി​യു​ടെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ബാ​ന്‍റ​ണ്‍ പ്ര​വി​ശ്യ​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ടാ​ൻ​ജം​ഗ് ലെ​സം​ഗി​ൽ മ്യൂ​സി​ക് ഷോ ​ന​ട​ക്കു​ന്പോ​ൾ സു​നാ​മി തി​ര​ക​ൾ ഇ​ര​ച്ചു​ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

സ്റ്റേ​ജി​ൽ ഷോ ​ന​ട​ക്കു​ന്പോ​ൾ പെ​ട്ടെ​ന്ന് സു​നാ​മി തി​ര​ക​ൾ എ​ത്തു​ക​യും സ്റ്റേ​ജ് ത​ക​രു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ക​ന്പ​നി​യാ​യ പെ​രു​സ​ഹാ​ൻ ലി​സ്ത്രി​ക് നെ​ഗേ​ര(​പി​എ​ൽ​എ​ൻ) ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളു​മാ​ണ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്.

ഇ​തി​നി​ടെ തി​ര ഇ​ര​ച്ചു​ക​യ​റി സ്റ്റേ​ജ് ത​ക​ർ​ന്നു. സ്റ്റേ​ജി​ലു​ണ്ടാ​യി​രു​ന്ന​വ​ർ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി ഒ​ഴു​കി​പ്പോ​യി. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ൻ റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്താ ഏ​ജ​ൻ​സി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.