റി​യ​ൽ എ​സ്റ്റേ​റ്റ് ച​രി​ത്രം; മും​ബൈ​യി​ൽ മൂ​ന്നേ​ക്ക​ർ ഭൂ​മി​ക്ക് വി​ല 2238 കോ​ടി
മും​ബൈ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ച​രി​ത്രം കു​റി​ച്ച റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​മാ​യി ജാ​പ്പ​നീ​സ് ക​ന്പ​നി. ബാ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സി​ൽ (ബി​കെ​സി) മൂ​ന്ന് ഏ​ക്ക​ർ ഭൂ​മി​യാ​ണ് ജ​പ്പാ​ൻ ക​ന്പ​നി​യാ​യ സു​മി​ടോ​മോ വാ​ങ്ങു​ന്ന​ത്. 2238 കോ​ടി രൂ​പ​യ്ക്കാ​ണ് ഇ​ട​പാ​ട്. ഇ​ന്ത്യ​യു​ടെ റി​യ​ൽ എ​സ്റ്റേ​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഇ​ട​പാ​ടാ​കും ഇ​തെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

745 കോ​ടി രൂ​പ​യാ​ണ് മും​ബൈ​യി​ൽ ഒ​രേ​ക്ക​ർ ഭൂ​മി​ക്കാ​യി ജാ​പ്പ​നീ​സ് ക​ന്പ​നി മു​ട​ക്കു​ന്ന​ത്. ഒ​രേ​ക്ക​ർ ഭൂ​മി​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​കൂ​ടി​യാ​ണി​ത്.

റി​ല​യ​ൻ​സ് ജി​യോ ഗാ​ർ​ഡ​നു തൊ​ട്ട​രി​കെ​യാ​ണ് ഈ ​മൂ​ന്നേ​ക്ക​ർ ഭൂ​മി. മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ൻ റീ​ജ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​ക്കാ​യി മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ടെ​ൻ​ഡ​ർ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ഭ്യ​ന്ത​ര ഇ​ട​പാ​ടു​കാ​ർ എ​ത്തി​യി​ല്ല. ഇ​തോ​ടെ​യാ​ണ് വി​ദേ​ശ ക​ന്പ​നി​ക​ളെ ക്ഷ​ണി​ച്ച​ത്. സു​മി​ടോ​മോ മാ​ത്ര​മാ​ണ് ലേ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.

2010-ൽ ​ലോ​ധ ഗ്രൂ​പ്പ് 4050 കോ​ടി രൂ​പ മു​ട​ക്കി മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ൻ റീ​ജ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ 6.2 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​താ​യി​രു​ന്നു അ​ടു​ത്തി​ടെ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഭൂ​മി ഇ​ട​പാ​ട്. വ​ഡാ​ല​യി​ലാ​യി​രു​ന്നു ഈ ​വ​സ്തു. ന​രി​മാ​ൻ പോ​യി​ന്‍റി​നും ക​ഫ് പ​രേ​ഡി​നും ശേ​ഷം മും​ബൈ​യി​ലെ പ്ര​ധാ​ന വ്യ​വ​സാ​യ കേ​ന്ദ്ര​മാ​ണ് ബാ​ന്ദ്ര കു​ർ​ള കോം​പ്ല​ക്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.