"ആ​മ്പി​ള​യാ​റ്ന്താ വ​ണ്ടി​യെ തൊ​ട്രാ’; അക്രമികളെ വിരട്ടി ആനവണ്ടിക്ക് കാവലായി ത​മി​ഴ്നാട്ടിലെ സിങ്കം
Saturday, January 5, 2019 10:34 AM IST
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെഎസ്ആര്‍ടിസി ബ​സ് ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി​യ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളെ വി​റ​പ്പി​ച്ച് ത​മി​ഴ്നാ​ട് പോ​ലീ​സ് എ​സ്ഐ. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ തി​രു​വ​ന​ന്ത​പു​രം ക​ളി​യി​ക്കാ​വി​ള​യി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ർ​വീ​സ് ന​ട​ത്തി​യ കെഎസ്ആര്‍ടിസി ബ​സ് ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ പ്ര​തി​ഷ​ധ​ക്കാ​രോ​ട് "​ആ​ന്പി​ള​യാ​റ്ന്താ വ​ണ്ടി​യെ തൊ​ട്രാ, പാ​ക്ക​ലാം’ (ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ വ​ണ്ടി​യെ തൊ​ട​ടാ, കാ​ണാം) എ​ന്ന സി​നി​മാ സ്റ്റൈ​ൽ ഡ​യ​ലോ​ഗു​മാ​യി ക​ളി​യി​ക്കാ​വി​ള എ​സ്ഐ മോ​ഹ​ന അ​യ്യ​ർ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​രാ​യ ജ​ന​ക്കൂ​ട്ട​ത്തെ ഒ​റ്റ​യ്ക്കാ​ണ് എ​സ്ഐ നേ​രി​ട്ട​ത്. നെ​ഞ്ചു​വി​രി​ച്ച് എ​സ്ഐ നി​ന്ന​തോ​ടെ വാ​ഹ​നം ക​ട​ത്തി​വി​ടാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ത​യ്യാ​റാ​യി.

പി​ന്നാ​ലെ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടു കെഎസ്ആര്‍ടിസി എം​ഡി ടോ​മി​ൻ ജെ.​ത​ച്ച​ങ്ക​രി അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. 1000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.