ഇ​ത് ക​ല്ല​ട അ​ല്ല, കൊ​ല്ല​ടാ...! യാ​ത്ര​ക്കാ​രെ മ​ർ​ദ്ദി​ച്ച ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ട്രോ​ൾ പൊ​ങ്കാ​ല
Monday, April 22, 2019 12:34 PM IST
യാ​ത്ര​ക്കാ​രെ മ​ർ​ദ്ദി​ച്ച ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രോ​ൾ പെ​രു​മ​ഴ. ജീവനക്കാരെ പ​രി​ഹ​സി​ച്ച് നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഹ​രി​പ്പാ​ട് വ​ച്ച് ത​ക​രാ​റി​ലാ​യി ബ​സ് വ​ഴി​യി​ൽ കി​ട​ന്നി​രു​ന്നു. ദീ​ർ​ഘ​സ​മ​യ​മാ​യി​ട്ടും പ​രി​ഹ​രി​ക്കു​വാ​ൻ ജീ​വ​ന​ക്കാ​ർ ത​യാ​റാ​കാ​ത്ത​തി​ൽ സ​ഹി​കെ​ട്ട യു​വാ​ക്ക​ൾ ജീ​വ​ന​ക്കാ​രു​മാ​യി ത​ർ​ക്കി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.





ബ​സ് വൈ​റ്റി​ല​യി​ലെ​ത്തി​യ​പ്പോ​ൾ സം​ഘ​മാ​യി ബ​സി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ജീ​വ​ന​ക്കാ​ർ യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​രാ​യ യു​വാ​ക്ക​ളെ ബ​സി​ൽ നി​ന്നും ഇ​റ​ക്കി വി​ടു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

ജീ​വ​ന​ക്കാ​രാ​യ ജ​യേ​ഷ്, ജി​തി​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ ബ​സി​ന്‍റെ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.



























Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.