ത​ത്ത​യെ ക​ണ്ടു​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചൊ​രു കു​ടും​ബം
Thursday, July 21, 2022 3:13 PM IST
കാ‌ണാതായ ത​ങ്ങ​ളു​ടെ ത​ത്ത​യെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യ​പി​ച്ചി​രി​ക്കു​ക​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലു​ള്ള ഒ​രു കു​ടും​ബം.

ക​ര്‍​ണാ​ട​ക​യി​ലെ തുമകുരുവിലെ ജ​യാ ന​ഗ​റി​ലു​ള്ള അ​ര്‍​ജു​ന​ന്‍റെ കു​ടും​ബ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ​ര​സ്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​ഫ്രി​ക്ക​ന്‍ ഗ്രേ പാരറ്റ് ഇ​ന​ത്തി​ലു​ള്ള ത​ത്ത​ക​ളിലൊന്നി​നെ​യാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ കാ​ണാ​താ​യ​ത്.

റി​യോ, റു​സ്തം എ​ന്നി​ങ്ങ​നെ പേ​രി​ട്ടി​രി​ക്കു​ന്ന ത​ത്ത​ക​ള്‍ വീ​ട്ടു​കാ​ര്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. റു​സ്തമിനെയാണ് ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട​ത്. മൂ​ന്നു ദി​വ​സം കാ​ത്തി​രു​ന്നി​ട്ടും ത​ത്ത തി​രി​കെ വ​രാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കു​ടും​ബം പ​ര​സ്യ​മി​റ​ക്കി​യ​ത്.

തുമകുരു പ​ട്ട​ണ​ത്തി​ലു​ട​നീ​ളം ഇ​ത്ത​ര​ത്തി​ല്‍ പോ​സ്റ്റ​ര്‍ പ​തി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പ​തി​ഞ്ഞ സ്ഥി​തി​ക്ക് ത​ത്ത​യെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബ​മി​പ്പോ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.