ഇന്ന് എന്‍റെ പിറന്നാളാണ്, വെള്ളത്തിലായെങ്കിലും മഴയെ ഞാൻ‌ ശപിക്കില്ല: വൈറലായി പോലീസുകാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഏതു സാഹചര്യത്തിലാണെങ്കിലും ഔദ്യോഗിക കൃത്യനിർവഹണത്തിന് വിധിക്കപ്പെട്ടവരാണ് പോലീസ് ഉദ്യോഗസ്ഥർ. മഴയായാലും വെയിലായാലും വെള്ളപ്പൊക്കമായാലും ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് പോലീസ് സേന. സ്വന്തം സുഖങ്ങളും സന്തോഷങ്ങളും വേണ്ടെന്നുവച്ചാണ് ഓരോ പോലീസ് ഉദ്യോഗസ്ഥരും കർമനിരതരാകുന്നത്. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥനായ മനോജ് കുമാർ‌.

വ്യാഴാഴ്ച ഇദ്ദേഹത്തിന്‍റെ പിറന്നാൾ ദിനമായിരുന്നു. എങ്കിലും, കനത്ത മഴയെത്തുടർന്ന് പാലക്കാട് നഗരം വ്യാഴാഴ്ച വെള്ളത്തിലായപ്പോൾ കഴുത്തറ്റം വെള്ളത്തിൽ രക്ഷാപ്രവർത്തനത്തിനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. പിറന്നാൾ ദിനം വെള്ളത്തിലായ കഥ പറഞ്ഞുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പ് തരംഗമായി മാറിക്കഴിഞ്ഞു. കനത്ത മഴ വിതച്ച ദുരിതത്തിലും അപകടത്തിലും ജനങ്ങളെ സഹായിച്ചതിൽ ലഭിച്ച ചാരിതാർഥ്യമാണ് തനിക്ക് ലഭിച്ച പിറന്നാൾ സമ്മാനമെന്ന് ഇദ്ദേഹം കുറിച്ചു. എങ്കിലും താൻ മഴയെ ശപിക്കില്ലെന്നും മഴവെള്ളത്തിന്‍റെ ഒഴുക്കിന്‍റെ വഴികൾ തടസപ്പെടുത്തിയ മനുഷ്യന്‍റെ ക്രൂരമായ അത്യാഗ്രഹത്തെയാണ് ശപിക്കുന്നതെന്നും മനോജ് കുമാർ പറഞ്ഞു. ദുരന്തമുഖത്തെ ഏതാനും ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെത്തുടർന്ന് നിരവധിപ്പേരാണ് അദ്ദേഹത്തിന് അഭിവാദ്യങ്ങളുമായി എത്തിയത്.

മനോജ് കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...