ബി​ഗ് സ​ല്യൂ​ട്ട്; ട്രെ​യി​ൻ ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ൽ കാ​ൽ​കു​ടു​ങ്ങി​യ വൃ​ദ്ധ​യ്ക്ക് തു​ണ​യാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ
Tuesday, April 16, 2019 12:14 PM IST
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ വൃ​ദ്ധ​യ്ക്ക് തി​രി​കെ ല​ഭി​ച്ച​ത് സ്വ​ന്തം ജീ​വ​ൻ. വ​ർ​ക്ക​ല പ്ലാ​റ്റ്ഫോം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വെ പോ​ലീ​സ് ഒാഫീസർ രാ​ജേ​ഷി​ന്‍റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് പാ​ള​ത്തി​ലും ട്രെ​യി​നി​നും ഇ​ട​യി​ൽ കാ​ൽ കു​ടു​ങ്ങി​യ വൃ​ദ്ധ​യ്ക്ക് സ്വ​ന്തം ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​ത്.

നാ​ഗ​ർ​കോ​വി​ൽ-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ യാ​ത്ര​ക്കാ​രി​യാ​യ ലീ​നാ​മ്മ ഒൗ​സേ​പ്പ് എ​ന്ന സ്ത്രീ​ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ട്രെ​യി​ൻ വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ വെ​ള്ളം വാ​ങ്ങു​വാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ മ​ക​ളെ അ​ന്വേ​ഷി​ച്ച് ലീ​ന​മ്മ​യും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ ട്രെ​യി​ൻ മു​മ്പോ​ട്ടു നീ​ങ്ങി​യ​പ്പോ​ൾ ലീ​നാ​മ്മ കാ​ൽ തെ​ന്നി വീ​ണു. ട്രെ​യി​നി​ൽ തൂ​ങ്ങി കി​ട​ന്ന ലീ​നാ​മ്മ​യു​ടെ ഇ​രു​കാ​ലു​ക​ളും പാ​ള​ത്തി​നും ട്ര​യി​നി​ന്‍റെ ബോ​ഗി​ക്കു​മി​ട​യി​ൽ കു​ടു​ങ്ങി.

ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജേ​ഷ് ട്രെ​യി​നി​നൊ​പ്പം ഓ​ടി​ക്കൊ​ണ്ട് ലീ​നാ​മ്മ​യെ വ​ലി​ച്ചെ​ടു​ത്ത് പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ന്തം സു​ര​ക്ഷ​പോ​ലും മ​റ​ന്ന് യാ​ത്ര​ക്കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച രാ​ജേ​ഷി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.