ദാ​ഹി​ച്ചു വ​ല​ഞ്ഞ കോ​ല​യ്ക്ക് വെ​ള്ളം ന​ൽ​കു​ന്ന യു​വ​തി; കൈയടിച്ച് സോഷ്യൽമീഡിയ
Thursday, January 3, 2019 4:33 PM IST
ദാ​ഹി​ച്ചു വ​ല​ഞ്ഞ കോ​ല​യ്ക്ക് യു​വ​തി വെ​ള്ളം ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്നു. ക​ടു​ത്ത വേ​ന​ലി​നെ തു​ട​ർ​ന്ന് ഉ​രു​കു​ന്ന ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലാ​ണ് സം​ഭ​വം.

മ​ര​ത്തി​ൽ ക​യ​റി ഇ​രി​ക്കു​ന്ന കോ​ല​യു​ടെ സ​മീ​പ​മെ​ത്തി​യ യു​വ​തി ത​ന്‍റെ കൈ​വ​ശ​മി​രു​ന്ന കു​പ്പി​യി​ൽ നി​ന്നും വെ​ള്ളം കോ​ല​യു​ടെ വാ​യ​യി​ലേ​ക്ക് ഒ​ഴി​ച്ചു ന​ൽ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. വെ​ള്ളം കു​ടി​ച്ചു മ​തി​യാ​യ കോ​ല പി​ന്നീ​ട് മ​ര​ത്തി​നു മു​ക​ളി​ലേ​ക്ക് ക​യ​റി​പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ അ​ന്ത​രീ​ക്ഷ ഉൗ​ഷ്മാ​വ് 44 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്. ഇ​വി​ടെ മ​നു​ഷ്യ​രു​ടെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.