"മ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു, ജീ​വ​ൻ ര​ക്ഷി​ക്കു'; ഓ​ട്ടോ റി​ക്ഷ​യ്ക്കു മു​ക​ളി​ൽ പൂ​ന്തോ​ട്ടം സൃ​ഷ്ടി​ച്ച് യു​വാ​വ്
Wednesday, April 3, 2019 3:31 PM IST
വൃ​ക്ഷ​ങ്ങ​ളും ചെ​ടി​ക​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി ഓ​ട്ടോ​യു​ടെ മു​ക​ളി​ൽ പൂ​ന്തോ​ട്ടം സൃ​ഷ്ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ബി​ജ​യ് പാ​ൽ എ​ന്നാ​ണ്.

"മ​ര​ങ്ങ​ളെ സം​ര​ക്ഷി​ക്കു, ജീ​വ​ൻ ര​ക്ഷി​ക്കു' എ​ന്ന സ​ന്ദേ​ശം ഓ​ട്ടോ​യി​ൽ കു​റി​ച്ച് പ്ര​കൃ​തി​യോ​ട് കൂ​ടു​ത​ൽ ഇ​ണ​ങ്ങി ജീ​വി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. ഓ​ട്ടോ​യ്ക്കു മു​ക​ളി​ൽ പൂ​ന്തോ​ട്ടം നി​ർ​മി​ച്ച​തി​നാ​ൽ കൊ​ടും ചൂ​ടു​ള്ള സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന് അ​ക​ത്ത് ന​ല്ല ത​ണു​പ്പു​ണ്ടെ​ന്ന് ബി​ജ​യ് പ​റ​യു​ന്നു.

ഈ ​ഓ​ട്ടോ റി​ക്ഷ​യു​ടെ ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. വ​ലി​യൊ​രു സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ന് പ​ക​ർ​ന്നു ന​ൽ​കു​വാ​ൻ വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച ബി​ജ​യ് പാ​ലി​ന് അ​ഭി​ന​ന്ദ​നം അ​ർ​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

An auto in Kolkata with an actual garden on its top. from r/india

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.