"ആ​ന​യ്ക്കു പ​ക​രം ആ​ന​വ​ണ്ടി'; ഉ​ത്സ​വ​ത്തി​ന് ത​ല​യെ​ടു​പ്പോ​ടെ നെ​റ്റ​പ്പ​ട്ട​മ​ണി​ഞ്ഞ കെഎ​സ്ആ​ർ​ടി​സി ബ​സ്
Friday, May 10, 2019 3:38 PM IST
കേ​ര​ളം മു​ഴു​വ​ൻ ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത് ഒ​രു ആ​ന​യെ​ക്കു​റി​ച്ചാ​ണ്. തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​നാ​ണ് ആ ​ക​ഥാ​നാ​യ​ക​ൻ. 55 വ​യ​സി​നി​ടെ 13 പേ​രു​ടെ ജീ​വ​നെ​ടു​ത്ത ആ​ന​യെ തൃ​ശൂ​ർ പൂ​ര​ത്തി​ന് പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​മ്പോ​ൾ ആ​ന​യെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​റ​വി​ളി കൂ​ട്ടു​ക​യാ​ണ് ഒ​രു കൂ​ട്ട​ർ. സു​ര​ക്ഷാ പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കാ​ൻ മ​ടി​ച്ച​ത്.

ച​ർ​ച്ച​ക​ളും ബ​ഹ​ള​ങ്ങ​ളും ത​കൃ​തി​യാ​യി ന​ട​ക്കു​മ്പോ​ൾ ആ​ന​യ്ക്ക് പ​ക​രം ആ​ന​വ​ണ്ടി അ​ല​ങ്ക​രി​ച്ചൊ​രു​ക്കി​യ സം​ഭ​വ​മാ​ണ് ഏ​റെ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​യ്ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ മേ​ട തി​രു​വാ​തി​ര മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ആ​ന​യെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തി​നു സ​മ​മാ​യി കെഎ​സ്ആ​ർ​ടി​സി ബസ് അ​ല​ങ്ക​രി​ച്ചെ​ത്തി​ച്ച​ത്.



കൊ​ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പാ​ണ് ബ​സ് ആ​ർ​ഭാ​ട​മാ​യി അ​ല​ങ്ക​രി​ച്ചൊ​രു​ക്കി​യ​ത്. ബ​സി​ൽ നെ​ട്ടി​പ്പ​ട്ടം കെ​ട്ടി പൂ​ക്ക​ളും അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളും ബ​ലൂ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ബ​സി​നെ ഒ​രു ആ​ന​യെ പോ​ലെ ത​ന്നെ അ​ണി​യി​ച്ചൊ​രു​ക്കു​ക​യാ​യി​രു​ന്നു.

ആ​ൾ​ക്കൂ​ട്ട​ത്തി​നു ന​ടു​വി​ലേ​ക്ക് പ്രൗ​ഡി​യോ​ടെ ആ​ന​വ​ണ്ടി​യെ​ത്തി​യ​പ്പോ​ൾ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും വ​ര​വേ​റ്റ​ത്. കൊ​ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർ​ടി​സി വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ഈ ​വ​ർ​ഷം വ്യ​ത്യ​സ്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ഈ ​ആ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​ത്. ആ​ന​യ്ക്കു സ​മ​മാ​യി മാ​റി​യ ഈ ​ആ​ന​വ​ണ്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.