പാ​ഠ​പു​സ്ത​ക​ത്തി​ല്‍ പോ​സ്റ്റു​മാ​നാ​യി ചാ​ക്കോ​ച്ച​ൻ; ഗ​വ​ൺ​മെ​ന്‍റ് ജോ​ലി സെ​റ്റാ​യെ​ന്ന് താ​രം
Tuesday, February 1, 2022 4:02 PM IST
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ക​ന്ന​ഡ സ​ചി​ത്ര​മാ​ല പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ചി​ത്ര​വും. വി​വി​ധ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭാ​ഗ​ത്ത് പോ​സ്റ്റ്മാ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​മു​ള്ള​ത്.

"ഒ​രി​ട​ത്തൊ​രു പോ​സ്റ്റ്മാ​ന്‍' എ​ന്ന ചി​ത്ര​ത്തി​ല്‍ പോ​സ്റ്റ്മാ​ന്‍റെ വേ​ഷ​ത്തി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​തി​ലെ ഫോ​ട്ടോ​യാ​ണ് സ​ചി​ത്ര​മാ​ല​യി​ൽ ക​യ​റി​പ്പ​റ്റി​യ​ത്. "അ​ങ്ങ​നെ ക​ര്‍​ണാ​ട​ക​യി​ല്‍ ഗ​വ​ൺ​മെ​ന്‍റ് ജോ​ലി സെ​റ്റാ​യി' എ​ന്ന കു​റി​പ്പോ​ടെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പാ​ഠ​പു​സ്ത​ക​ത്തി​ലെ ചി​ത്രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്തു. സി​നി​മാ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പ്പേ​ര്‍ ലൈ​ക്കു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി.

ബ്രോ ​സേ​ഫാ​യ​ല്ലേ... നാ​ളെ ശ​മ്പ​ളം കി​ട്ടു​മ​ല്ലോ..., സി​നി​മ​യ്ക്ക് ഇ​നി ലീ​വൊ​ക്കെ കി​ട്ടു​മോ... എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളു​ടെ പ്ര​വാ​ഹ​വു​മു​ണ്ടാ​യി. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.