ആരോരുമില്ലാത്ത പൂച്ചകൾക്ക് ഒരു അഭയകേന്ദ്രം
ന​മ്മു​ടെ നാ​ട്ടി​ൽ ക​ടു​വ​ക​ളു​ടെ​യും സിം​ഹ​ങ്ങ​ളു​ടെ​യു​മൊ​ക്കെ സം​ര​ക്ഷ​ണ​ത്തി​നാ​യി വ​ന്യ​ജീ​വി സ​ങ്കേ​ത​ക​ങ്ങ​ളും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളു​മൊ​ക്കെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ അ​ങ്ങ് ഹ​വാ​യി​യി​ൽ പൂ​ച്ച​ക​ൾ​ക്കു​വേ​ണ്ടു ഒ​രു സം​ര​ക്ഷ​ണ കേ​ന്ദ്ര​മു​ണ്ട്. ല​നാ​യ് ക്യാ​റ്റ് സാ​ങ്ച്വ​റി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​കേ​ന്ദ്ര​ത്തി​ൽ 620 പൂ​ച്ച​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ആ​രോ​രു​മി​ല്ലാ​തെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പൂ​ച്ച​ക​ൾ​ക്കാ​ണ് ഇ​വി​ടെ അ​ഭ​യം ന​ൽ​കു​ന്ന​ത്. വേ​ലി​കെ​ട്ടി വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന പത്ത് സെ​ന്‍റോ​ളം വ​രു​ന്ന തു​റ​ന്ന സ്ഥ​ല​ത്താ​ണ് പൂ​ച്ച​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ ഇ​വ​ർ​ക്ക് മ​ഴ ന​ന​യാ​തി​രി​ക്കാ​നു​ള്ള ചെ​റി​യ ഷെ​ൽ​റ്റ​റു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. പൂ​ച്ച​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള ചെ​റി​യ പ്ലേ ​ഗ്രൗ​ണ്ടും ഇ​വി​ടെ​യു​ണ്ട്.

ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഈ ​പൂ​ച്ച​ക​ളെ സ​ന്ദ​ർ​ശി​ക്കു​ക​യും ഇ​വ​ർ​ക്ക് തീ​റ്റ​ന​ൽ​കു​ക​യും ഇ​വ​രോ​ടൊ​പ്പം ക​ളി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യാം. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പൂ​ച്ച​ക​ളെ ദ​ത്തെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.