ലി​യനാർ​ഡോ ഡാ​വി​ഞ്ചി​യു​ടെ "ലോകരക്ഷകൻ', സൗ​ദി രാ​ജ​കു​മാ​ര​ന്‍റെ ആ​ഡം​ബ​ര നൗ​ക​യി​ൽ
Tuesday, June 11, 2019 1:06 PM IST
ലോ​ക​പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ലി​യ​ണാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ വി​ശ്വ​പ്ര​സി​ദ്ധ​മാ​യ ചി​ത്ര​ര​ച​ന​യാ​യ സാ​ൽ​വ​ത്തോ​ർ മു​ണ്ടി (ലോകരക്ഷകൻ) സൗ​ദി യു​വ​രാ​ജ​കു​മാ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റെ ആ​ഡം​ബ​ര​നൗ​ക​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. 2017ൽ 450 ​മി​ല്യ​ണ്‍ ഡോ​ള​റി​നാണ് അ​ദ്ദേ​ഹം ഈ ​ചി​ത്ര​ര​ച​ന സ്വ​ന്ത​മാ​ക്കിയത്.

അതിനു ശേഷം സാ​ൽ​വ​ദോ​ർ മു​ണ്ടി എ​വി​ടെ​യാ​ണെ​ന്ന​ത് ര​ഹ​സ്യ​മാ​യി​രു​ന്നു. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ട് ഡീ​ല​ർ കെ​ന്നി സ്ക​ച്ച​ട​റാ​ണ് സ​ൽ​വ​ദോ​ർ മു​ണ്ടി എ​വി​ടെ​യാ​ണെ​ന്ന​തി​നെ കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

വാ​ങ്ങി​യ ഉ​ട​ൻ ത​ന്നെ രാ​ജ​കു​മാ​ര​ന്‍റെ വി​മാ​ന​ത്തി​ൽ ക​യ​റ്റി അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ഡം​ബ​ര നൗ​ക​യി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ൽ ഉ​ല ഗ​വ​ർ​ണ​റേ​റ്റി​നെ ക​ൾ​ച്ച​റ​ൽ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നാ​യി മാ​റ്റി​യ​തി​നു ശേ​ഷം ഈ ​ചി​ത്ര​ര​ച​ന​യെ ഇ​ങ്ങോ​ട്ടേ​ക്കു മാ​റ്റു​മെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.