മു​പ്പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ പു​ള്ളിപ്പുലി​ക്ക് ര​ണ്ടാം ജ​ന്മം; വീഡിയോ
Tuesday, October 9, 2018 11:27 AM IST
മു​പ്പ​ത​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ പു​ള്ളി​പ്പു​ലി​ക്ക് ര​ണ്ടാം ജ​ന്മം. മ​ഹാ​രാ​ഷ്ട്ര​യി​ലെ യാ​ദ​വാ​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഏ​ക​ദേ​ശം ഏ​ഴു വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍ പു​ള്ളി​പ്പു​ലി​യാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.

പു​ലി കി​ണ​റ്റി​ൽ വീ​ണ​തു ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ വി​വ​രം അ​റി​യി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളും സ​ഹ​ക​രി​ച്ചാ​ണ് പു​ലി​യെ കി​ണ​റ്റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ക​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.