സ​ന്ദ​ർ​ശ​ക​ർ​ക്കൊ​പ്പം സിം​ഹ​ത്തി​ന്‍റെ കു​സൃ​തി; ര​സ​ക​ര​മാ​യ വീ​ഡി​യോ
Friday, September 7, 2018 11:25 AM IST
മൃ​ഗ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​രു​മാ​യി പോ​യ വാ​ഹ​ന​ത്തി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ സിം​ഹം അ​വ​ർ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ്യ​ടി നേ​ടു​ന്നു. പെ​നി​സ്വ​ല​യി​ലെ ക്രൈ​മി​യ​യി​ലെ താ​യ്ഗാ​ൻ സ​ഫാ​രി പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​മ്പ് ഇ​തേ പാ​ർ​ക്കി​ൽ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ത്തി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ മ​റ്റൊ​രു സിം​ഹം ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി​യ സിം​ഹം സ​ന്ദ​ർ​ശ​ക​രു​ടെ ശ​രീ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടി ക​യ​റു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. തി​ക​ച്ചു ശാ​ന്ത​നാ​യി​രു​ന്ന സിം​ഹം ഒ​രു വി​ധ​ത്തി​ലും സ​ന്ദ​ർ​ശ​ക​രെ വേ​ദ​നി​പ്പി​ച്ചി​രു​ന്നി​ല്ല.

മൃ​ഗ​ശാ​ല​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു ഈ ​വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. സിം​ഹ​ത്തെ ക​ണ്ട് ഭ​യ​ന്നു പോ​യ സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി മാ​റി നി​ൽ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. മൃ​ഗ​ശാ​ല​യു​ടെ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.