താ​റാ​വ് ഒ​റ്റ​പ്പെ​ട്ടു; ഇ​ണ​യെ തേ​ടി പ​ര​സ്യം ന​ൽ​കി യു​വാ​വ്
Friday, December 13, 2019 3:53 PM IST
ത​ന്‍റെ താ​റാ​വി​ന് ഇ​ണ​യെ തേ​ടി​യു​ള്ള യു​വാ​വ് ന​ൽ​കി​യ പ​ര​സ്യം വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ മെ​യി​ൻ സ്വ​ദേ​ശി​യാ​യ ക്രി​സ് മോ​റി​സ് എ​ന്ന അ​ധ്യാ​പ​ക​നാ​ണ് ഈ ​പ​ര​സ്യം ന​ൽ​കി​യ​ത്.

കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് മു​ൻ​പ് താ​റാ​വി​ന്‍റെ ഇ​ണ​യെ പൂ​ച്ച പി​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ ഒ​റ്റ​പ്പെ​ട്ടു പോ​യ പ്രി​യ താ​റാ​വി​ന്‍റെ ഏ​കാ​ന്ത​ത അ​വ​സാ​നി​പ്പി​ക്കു​വാ​നാ​ണ് അ​ദ്ദേ​ഹം ഈ ​പ​ര​സ്യം ന​ൽ​കി​യ​ത്. സ​മീ​പ​മു​ള്ള ഒ​രു ക​ട​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​പ​ര​സ്യം പ​തി​ച്ച​ത്.

"താ​റാ​വ് താ​റാ​വി​നെ തേ​ടു​ന്നു. ഒ​റ്റ​ക്കാ​യി പോ​യ താ​റാ​വ് ഇ​ണ​യെ തേ​ടു​ന്നു. പ​ങ്കാ​ളി ഈ​യ​ടു​ത്ത് മ​രി​ച്ചു​പോ​യി'. അ​ദ്ദേ​ഹം പ​ര​സ്യ​ത്തി​ൽ കു​റി​ച്ചു. മെ​യി​ൽ വി​ലാ​സ​വും പ​ര​സ്യ​ത്തി​ൽ എ​ഴു​തി​യ അ​ദ്ദേ​ഹം ഗൗ​ര​വ​മു​ള്ള മ​റു​പ​ടി​ക​ൾ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി എ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.