പ​ണ്ട് ഞാ​ൻ നി​ന്‍റെ വീ​ട്ടി​ൽ വ​ന്നാ​ൽ സൗ​ഹൃ​ദം, ഇ​ന്നു വ​ന്നാ​ൽ അ​ത് മ​ത​സൗ​ഹാ​ർ​ദ്ദം, അ​ല്ലേ​ടാ?; മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്
ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ഹ​ർ​ത്താ​ൽ മ​ല​യാ​ളി മ​ന​സി​ൽ വി​ത​ച്ച ഭീ​തി വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ നാ​ശം വാ​രി വി​ത​റു​മ്പോ​ൾ ഇ​തി​ന്‍റെ അ​വ​സാ​നം എ​ന്താ​യി​രി​ക്കു​മെ​ന്നാ​ണ് മ​ല​യാ​ളി​യു​ടെ മ​ന​സി​ൽ ഉ​യ​രു​ന്ന ചോ​ദ്യം.

ഇ​പ്പോ​ഴി​ത ഈ ​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ന്‍റെ മ​ന​സി​ലെ ആ​ശ​ങ്ക പ​ങ്കു​വ​ച്ച ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ളാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച​യ്ക്ക് വ​ഴി വ​യ്ക്കു​ന്ന​ത്. ന​ട​നും ക​വി​യു​മാ​യ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​നോ​ടാ​ണ് മ​മ്മൂ​ട്ടി ഇ​പ്ര​കാ​രം പ​റ​ഞ്ഞ​ത്.

വൈ​പ്പി​ൻ ദ്വീ​പി​ലെ എ​ട​വ​ന​ക്കാ​ട്ട് കാ​യ​ൽ​ക്ക​ര​യി​ൽ വ​ച്ചു ന​ട​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ​യു​ള്ള വി​ശ്ര​മ​സ​മ​യ​ത്താ​ണ് ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​നോ​ട് മ​മ്മൂ​ട്ടി ഇ​പ്ര​കാ​രം പ​റ​ഞ്ഞ​തെ​ന്ന് എ​സ്. ഗോ​പാ​ല കൃ​ഷ്ണ​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.