സ്പീ​ഡ് ബോ​ട്ടി​നു പി​ന്നി​ൽ കെ​ട്ടി​യി​ട്ട് സ്രാ​വി​നോ​ട് ക്രൂ​ര​ത; ശേ​ഷം ത​ട​വ് ശി​ക്ഷ
Friday, March 1, 2019 11:02 AM IST
സ്പീ​ഡ് ബോ​ട്ടി​നു പി​ന്നി​ൽ സ്രാ​വി​നെ കെ​ട്ടി​യി​ട്ട് അ​മി​ത വേ​ഗ​ത്തി​ൽ ബോ​ട്ട് പാ​യി​ച്ച യു​വാ​വി​ന് ത​ട​വ് ശി​ക്ഷ. ഫ്ളോ​റി​ഡ സ്വ​ദേ​ശി​യാ​യ മൈ​ക്കി​ൾ വെ​ൻ​സെ​ൽ എ​ന്ന 22 വ​യ​സു​കാ​ര​നാ​ണ് സ്രാ​വി​നോ​ട് ക്രൂ​ര​ത കാ​ട്ടി​യ​തി​ന്‍റെ പേ​രി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന​ത്.

മൈ​ക്കി​ളും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു സ്പീ​ഡ് ബോ​ട്ടി​നു പി​ന്നി​ലാ​ണ് ഇ​വ​ർ ക​യ​റി​ൽ ഒ​രു സ്രാ​വി​നെ​യും കെ​ട്ടി​യി​ട്ട് വ​ലി​ച്ചത്. ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

തു​ട​ർ​ന്ന് ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ധി​കൃ​ത​ർ മൈ​ക്കി​ളി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​മാ​ണ് കോ​ട​തി ഇ​യാ​ൾ​ക്കെ​തി​രെ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.