ഗൂ​ഗി​ൾ സ്ട്രീ​റ്റ് വ്യൂവിൽ പാലങ്ങൾ നോക്കിയപ്പോൾ കണ്ടത് അ​ന്യ​പു​രു​ഷ​നൊ​പ്പമിരിക്കുന്ന ഭാ​ര്യയെ; ഭർത്താവ് ചെയ്തത്...
Sunday, October 14, 2018 1:53 PM IST
ഗൂ​ഗി​ൾ സ്ട്രീ​റ്റ് വ്യൂ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ ഭാ​ര്യ​യെ മ​റ്റൊ​രു യു​വാ​വി​നൊ​പ്പം ക​ണ്ട ഭ​ർ​ത്താ​വ് വി​വാ​ഹ​മോ​ച​നം നേ​ടി. പെ​റു​വി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ലി​മ​യി​ലാ​ണ് സം​ഭ​വം. രാ​ജ്യ​ത്തെ പാ​ല​ങ്ങ​ൾ ഗൂ​ഗി​ൾ സ്ട്രീ​റ്റ് വ്യൂ​വി​ൽ​കൂ​ടി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു ഒ​രാ​ൾ. പെ​ട്ട​ന്നാ​ണ് ന​ല്ല പ​രി​ച​യ​മു​ള്ള ഒ​രു യു​വ​തി​യു​ടെ മ​ടി​യി​ൽ ഒ​രു യു​വാ​വ് ത​ല​വ​ച്ച് കി​ട​ക്കു​ന്ന​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. പ​ക്ഷെ ഈ ​സ്ത്രീ​യു​ടെ ത​ല​മു​ടി​യും ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്ര​വും ക​ണ്ട് ന​ല്ല പ​രി​ച​യം തോ​ന്നി​യ ഇ​ദ്ദേ​ഹം അ​ത് ത​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നു മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു.

2013ലെ ​ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഇ​ത്. താ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​ദ്ദേ​ഹം വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത് ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.