"അ​ല്‍​പം ചി​ല​വേ​റി​യ യാ​ത്ര'; മ​ഹാ​രാ​ജാ​സ് ട്രെ​യി​നി​നെ​ക്കു​റി​ച്ച്
Saturday, December 17, 2022 12:45 PM IST
ട്രെ​യി​ന്‍ യാ​ത്ര​ക​ള്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് പ​റ​യാം. അ​തി​ന്‍റെ മു​ഖ്യ​കാ​ര​ണം വ​ള​രെ ദൂ​രം കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സ​ഞ്ച​രി​ക്കാം എ​ന്ന​താ​ണ്. പ​ല​രും ത​ങ്ങ​ളു​ടെ തീ​വ​ണ്ടി​യാ​ത്ര​ക​ളു​ടെ സ്മ​ര​ണ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ക്കാ​റു​ണ്ട്.

എ​ന്നാ​ല്‍ ട്രെ​യി​ന്‍ യാ​ത്ര എ​പ്പോ​ഴും അ​ത്ര ചെ​ല​വ് കു​റ​ഞ്ഞ​ത​ല്ലെ​ന്ന് പ​റ​ഞ്ഞു​ത​രി​ക​യാ​ണ് മ​ഹാ​രാ​ജാ​സ്. ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ കാ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ര്‍​പ​റേ​ഷ​ന്‍ (ഐ​ആ​ര്‍​സി​ടി​സി) ന​ട​ത്തു​ന്ന ട്രെ​യി​നാ​ണ് മ​ഹാ​രാ​ജാ​സ് എ​ക്സ്പ്ര​സ്.

വി​നോ​ദ​സ​ഞ്ചാ​രം മു​ന്‍​നി​റു​ത്തി​യു​ള്ള ഈ ​ട്രെ​യി​ന്‍ വ​ള​രെ രാ​ജ​കീ​യ​മാ​യി​ത്ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു യാ​ത്ര​ക്കാ​ര​ന് നാ​ല് റൂ​ട്ടു​ക​ളി​ല്‍ ഒ​ന്ന് തി​ര​ഞ്ഞെ​ടു​ത്ത് ഏ​ഴ് ദി​വ​സം യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന വ്യ​വ​സ്ഥ​യാ​ണ് മ​ഹാ​രാ​ജാ​സി​ലു​ള്ള​ത്.

ഇ​ന്ത്യ​ന്‍ പ​നോ​ര​മ, ട്ര​ഷേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ, ദി ​ഇ​ന്ത്യ​ന്‍ സ്പ്ലെ​ന്‍​ഡ​ര്‍, ദി ​ഹെ​റി​റ്റേ​ജ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു റൂ​ട്ട് ഈ ​യാ​ത്ര​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. ഈ ​ട്രെ​യി​നി​ല്‍ ഷ​വ​ര്‍ ഉ​ള്ള ഒ​രു കു​ളി​മു​റി, ര​ണ്ട് പ്ര​ധാ​ന കി​ട​പ്പു​മു​റി​ക​ള്‍, കോം​പ്ലി​മെ​ന്‍ററി മി​നി ബാ​ര്‍, എ​യ​ര്‍ ക​ണ്ടീ​ഷ​നിം​ഗ്, വൈ​ഫൈ ഇ​ന്‍റര്‍​നെ​റ്റ്, ലൈ​വ് ടെ​ലി​വി​ഷ​ന്‍, ഡി​വി​ഡി പ്ലെ​യ​റു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ നി​ര​വ​ധി​യു​ണ്ട്.

എ​ന്നാ​ല്‍ ഈ ​ഒ​രു യാ​ത്ര​യു​ടെ ചെ​ല​വ് കേ​ട്ടാ​ല്‍ ആ​രു​ടെ​യും ക​ണ്ണ് ത​ള്ളും. കാ​ര​ണം 19 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഈ ​യാ​ത്ര​യ്ക്കു​ള്ള ചെ​ല​വ്. കു​ഷാ​ഗ്ര എ​ന്ന ഇ​ന്‍സ്റ്റ​ഗ്രാം പേ​ജ് പ​ങ്കു​വ​ച്ച മ​ഹാ​രാ​ജാ​സി​ന്‍റെ വി​ശേ​ഷ​ത്തി​ന് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. "ആ ​നി​ര​ക്കി​ല്‍ ഒ​രു പ്രോ​പ്പ​ര്‍​ട്ടി വാ​ങ്ങാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു,’ എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വി​ന്‍റെ ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.