കൊ​ടു​ത്ത​ത് ര​ണ്ട് കു​പ്പി വെ​ള്ളം; ല​ഭി​ച്ച​ത് പതിനായിരം ഡോളർ
Tuesday, October 23, 2018 4:18 PM IST
ഭ​ക്ഷ​ണ​ശാ​ല​യി​ൽ ര​ണ്ടു​കു​പ്പി വെ​ള്ളം വാ​ങ്ങി​യ​യാ​ൾ ജീ​വ​ന​ക്കാ​രി​ക്ക് ടി​പ്പാ​യി ന​ൽ​കി​യ​ത് പതിനായിരം ഡോളർ (ഏ​ഴ​ര​ല​ക്ഷം രൂ​പ). നോ​ർ​ത്ത് ക​രോ​ലീ​ന​യി​ലെ ഗ്രീ​ൻ വി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്പ് ഡോ​ഗ് എ​ന്ന റ​സ്റ്റൊ​റ​ന്‍റി​ലാ​ണ് ഏ​റെ ആ​ശ്ച​ര്യ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​ലൈ​ന ക​സ്റ്റ​ർ എ​ന്ന ജീ​വ​ന​ക്കാ​രി​ക്കാ​ണ് ഇ​ത്രെ​യും ഭീ​മ​മാ​യ തു​ക ടി​പ്പാ​യി ല​ഭി​ച്ച​ത്.

മി​സ്റ്റ​ർ ബീ​സ്റ്റ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന യൂ​ട്യൂ​ബ് താ​ര​മാ​യി​രു​ന്നു ഈ ​തു​ക ഇ​വ​ർ​ക്കു ന​ൽ​കി​യ​ത്. യൂ​ട്യൂ​ബി​ൽ 8.9 മി​ല്യ​ണ്‍ സ​ബ​സ്ക്രൈ​ബ് ഉ​ള്ള​യാ​ളാ​ണ് ഇ​ദ്ദേ​ഹം. ടി​പ്പാ​യി ല​ഭി​ച്ച പ​ണം എ​ടു​ത്ത​പ്പോ​ൾ അ​ത് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ലൈ​ന പ​റ​യു​ന്ന​ത്. എ​ന്നെ ആ​രോ ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ഞാ​ൻ ക​രു​തി​യ​തെ​ന്നും അ​ലൈ​ന പ​റ​ഞ്ഞു.

പ​ണം ന​ൽ​കി​യ​തി​നു ശേ​ഷം റെ​സ്റ്റൊ​റ​ന്‍റി​നു​ള്ളി​ൽ നി​ന്നും പു​റ​ത്തേ​ക്കു പോ​യ ഇ​ദ്ദേ​ഹം അ​ലൈ​ന​യു​ടെ മു​ഖ​ത്തെ ഭാ​വം പ​ക​ർ​ത്തു​വാ​ൻ ര​ണ്ടു പേ​രെ നി​യോ​ഗി​ച്ചി​രു​ന്നു. പി​ന്നീ​ട് റ​സ്റ്റൊ​റ​ന്‍റി​ലേ​ക്കു മ​ട​ങ്ങി വ​ന്ന അ​ദ്ദേ​ഹം അ​ലൈ​ന​യു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ടെ അ​ൽ​പ്പ​സ​മ​യം ചി​ല​വ​ഴി​ച്ചു.

പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​പ് ഡോ​ഗ്സി​ലെ ജീ​വ​ന​ക്കാ​ർ ഭൂ​രി​ഭാ​ഗം പേ​രു​മെ​ന്ന് പ​റ​ഞ്ഞ അ​ലൈ​ന ഈ ​തു​ക എ​ല്ലാ​വ​രു​മാ​യി പ​ങ്കു​വ​ച്ചെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.