വിവാഹചിലവ് സഹിക്കാനാവില്ല; അമ്പതുകാരൻ ഒറ്റയടിക്ക് മൂന്നുകെട്ടി
അ​മി​ത​മാ​യ വി​വാ​ഹ ചി​ല​വൊ​ഴി​വാ​ക്കാ​ൻ അ​ന്പ​തു​കാ​ര​ൻ മൂ​ന്നു​യു​വ​തി​ക​ളെ ഒ​രു​മി​ച്ച് വി​വാ​ഹം ചെ​യ്തു. ഉ​ഗാ​ണ്ട​യി​ലെ വ​കി​സൊ ജി​ല്ല​യി​ലെ ക​താം​ബി സ്വ​ദേ​ശി​യാ​യ മൊ​ഹ​മ്മ​ദ് സെ​മ​ൻ​ഡ എ​ന്ന​യാ​ളാ​ണ് മൂ​ന്നു യു​വ​തി​ക​ളെ​യും ഒ​രു ച​ട​ങ്ങി​ൽ വി​വാ​ഹം ചെയ്ത് ആ​ഫ്രി​ക്ക​യി​ലെ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യ​ത്.

താൻ സാ​ന്പ​ത്തി​ക​മാ​യി മോ​ശ​മാ​ണെ​ന്ന് ഈ ​മൂ​ന്നു​പേ​ർ​ക്കു​മ​റി​യാമെന്നും തന്നോ​ടു​ള്ള സ്നേ​ഹ​ത്താ​ൽ സാ​ന്പ​ത്തി​കം അ​വ​ർ​ക്കൊ​രു പ്ര​ശ്ന​മേ​യ​ല്ലെ​ന്നുമാ​ണ് മൊ​ഹ​മ്മ​ദ് പ​റ​യു​ന്ന​ത്. മൂ​ന്നു പേ​ർ​ക്കും പ​ര​സ്പ​രം പി​ണ​ക്ക​മൊ​ന്നു​മി​ല്ലെ​ന്നും ഓ​രോ​രു​ത്ത​ർ​ക്കും വീ​ടു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും താൻ ക​ഠി​നാ​ധ്വാ​നം ചെയ്ത് അവരെ പോറ്റുമെന്ന് അവർക്കറിയാമെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
നാ​ൽ​പ്പ​ത്തി​യെ​ട്ടു​കാ​രി​യാ​യ സ​ൽ​മ​ത്ത് ന​ലു​വു​ജ്ജെ, ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ ജാ​മി​യോ ന​കാ​യി​സാ, ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ മ​സ്തു​ല്ല നാം​വ​ൻ​ജെ എ​ന്നി​വ​രെ​യാ​ണ് അ​ദ്ദേ​ഹം വി​വാ​ഹം ചെ​യ്ത​ത്. സ​ൽ​മ​ത്ത് ന​ലു​വു​ജ്ജ​യെ ഇ​രു​പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് മൊ​ഹ​മ്മ​ദ് വി​വാ​ഹം ചെ​യ്ത​താ​ണ് ഈ ​ബ​ന്ധ​ത്തി​ൽ അ​വ​ർ​ക്ക് അ​ഞ്ച് മ​ക്ക​ൾ ഉ​ണ്ട്. ഇവരുടെ വിവാഹബന്ധം പുതുക്കുകയായിരുന്നു ചടങ്ങിൽ.

മ​റ്റ് ര​ണ്ട് യു​വ​തി​ക​ളും സ​ഹോ​ദ​രി​മാ​രാ​ണ്. മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന വി​വാ​ഹ​ബ​ന്ധ​ത്തി​ൽ ഇ​വ​ർ​ക്കും കു​ട്ടി​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...