ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് കാ​റു​ക​ളി​ല്‍ ആ​സി​ഡൊ​ഴി​ച്ച് പ്ര​തി​കാ​രം; വീ​ഡി​യോ
Friday, March 17, 2023 3:30 PM IST
പ്ര​തി​കാ​രം എ​ന്ന​തി​ന്‍റെ ബാ​ക്കി​യെക്കു​റി​ച്ച് ന​മു​ക്ക് കൃ​ത്യ​മാ​യി പ​റ​യാ​നൊ​ക്കി​ല്ല​ല്ലൊ. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ല​ര്‍​ക്കും പ​ല​രോ​ടും വെെരാ​ഗ്യ​മു​ണ്ടാ​കു​ന്നു. വൈ​കാ​തെ പ്ര​തി​കാ​രചി​ന്ത ഉ​ട​ലെ​ടു​ക്കു​ക​യും അ​തി​നാ​യി ചി​ല​ര്‍ ഏ​ത​റ്റം​വ​രെ പോ​കു​കയും ചെയ്യുന്നു.

ഇ​പ്പോ​ഴി​താ ജോ​ലി ന​ഷ്ട​മാ​യൊ​രു യു​വാ​വി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. റൂ​ബി അ​രു​ണ്‍ എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ നോ​യി​ഡ​യി​ലെ ഒ​രു ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ല്‍ കാ​ര്‍ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​ന്‍റെ ചെ​യ്തി​ക​ളാ​ണു​ള്ള​ത്.

രാം​രാ​ജ് എ​ന്ന് പേ​രു​ള്ള ഇ​യാ​ള്‍ 2016 മു​ത​ല്‍ അപ്പാ​ര്‍​ട്ട്‌​മെന്‍റി​ലേ​ത​ട​ക്ക​മു​ള്ള കാ​റു​ക​ള്‍ വൃ​ത്തി​യാ​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ രാം​രാ​ജ് കാ​റു​ക​ള്‍ ശ​രി​യാ​യി വൃ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്ന് പ​ല​രും പ​രാ​തി​പ്പെ​ടാ​ന്‍ തു​ട​ങ്ങി. ത​ത്ഫ​ല​മാ​യി ഇ​യാ​ളെ ഹൗ​സിം​ഗ് സൊ​സൈ​റ്റി ജോ​ലി​യി​ല്‍ നി​ന്നും നീ​ക്കം​ചെ​യ്തു.

ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ രാം​രാ​ജ് ക​ഴി​ഞ്ഞദി​വ​സം അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ആ​സി​ഡു​മാ​യി എ​ത്തി. തു​ട​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​ട​ത്തെ​ത്തു​ക​യും അ​വ​യു​ടെ മു​ക​ളി​ല്‍ ആ​സി​ഡ് ഒ​ഴി​ക്കു​ക​യും ചെ​യ്തു.

ഏ​താ​ണ്ട് 12ല്‍ ​അ​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ന​ശി​പ്പി​ച്ചു. ഇ​തി​നു​ശേ​ഷം ഇ​യാ​ള്‍ ഓ​ടി​പോ​വു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഇ​യാ​ളു​ടെ ചെ​യ്തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. കാ​ര്യം മ​ന​സി​ലാ​ക്കി​യ കാ​റു​ട​മ​ക​ള്‍​ ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പി​ന്നാലെ പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

ഈ സം​ഭ​വ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ ഞെ​ട്ട​ല്‍ രേ​ഖ​പ്പെ​ടു​ത്തി. "​ലോ​കം ഇ​തെ​ങ്ങോ​ട്ട​ണ്. പേ​ടി തോ​ന്നു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.