മ​ക്ഡൊ​ണാ​ൾ​ഡ്സി​ന്‍റെ ഷോ​പ്പി​ൽ എ​ലി​യെ തു​റ​ന്നു വി​ട്ടു; അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, February 15, 2019 10:54 AM IST
മ​ക്ഡൊ​ണാ​ൾ​ഡ്സി​ന്‍റെ ഷോ​പ്പി​ൽ, നിരവധി ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഒരാൾ എ​ലി​യെ തു​റ​ന്നു വി​ട്ടു. ന്യൂ ​ജ​ഴ്സി​യി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

കൂ​ടെ ഒ​രു കൊ​ച്ചു കു​ട്ടി​യു​മാ​യി ഷോ​പ്പി​ലെ​ത്തി​യ യു​വാ​വ് ന​ട​ന്ന് ആ​ളു​ക​ൾ ന​ടു​വി​ലെ​ത്തി​യ​പ്പോ​ൾ കൈ​യി​ലി​രു​ന്ന ചെ​റി​യ പെ​ട്ടി​യി​ൽ നി​ന്നും എ​ലി​യെ തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ ഭ​യ​ന്നു പോ​യ സ​ന്ദ​ർ​ശ​ക​ർ ഷോ​പ്പി​നു​ള്ളി​ൽ കൂ​ടി പ​ര​ക്കം പാ​യു​ക​യും ചെ​യ്തു. അ​ൽ​പ്പ സ​മ​യ​ത്തെ ഓ​ട്ട​ത്തി​നു ശേ​ഷം എ​ലി പു​റ​ത്തു പോ​യി.

ആ​രോ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. മാ​ത്ര​മ​ല്ല ഈ ​പ്ര​വൃ​ത്തി ചെ​യ്ത​യാ​ളെ പോ​ലീ​സ് തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.