എ​ന്നെ​ന്നും കോ​മാ​ളിയാകാൻ അമേരിക്കൻ പയ്യൻ
Friday, September 28, 2018 9:00 AM IST
കോ​​​​മാ​​​​ളി​​​​യാ​​​​കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ര​​​​ൻ റി​​​​ച്ചി​​​​ക്ക് ഇ​​​​നി ക​​​​ടുംനി​​​​റ​​​​ച്ചാ​​​​യ​​​​ക്കൂ​​​​ട്ടു​​​​ക​​​​ൾ മു​​​​ഖ​​​​ത്ത​​​​ണി​​​​യേ​​​​ണ്ടി​​​​വ​​​​രി​​​​ല്ല. ത​​​​ല​​​​മു​​​​ടി​​​​യി​​​​ൽ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ത്തേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​വു​​​​മി​​​​ല്ല. ഒ​​​​രി​​​​ക്ക​​​​ലും അ​​​​ഴി​​​​ച്ചു​​​​മാ​​​​റ്റാ​​​​നാ​​​​വാ​​​​ത്ത​​വി​​​​ധം ആ ​​​​മു​​​​ഖം കോ​​​​മാ​​​​ളി​​​​യു​​​​ടെ രൂ​​​​പ​​​​ഭാ​​​​വ​​​​ങ്ങ​​​​ൾ​ പേ​​​റി​​​ക്ക​​​ഴി​​​ഞ്ഞു. യൂ​​​​ട്യൂ​​​​ബി​​​​ലും മ​​​​റ്റു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും കോ​​​​മാ​​​​ളി വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ലോ​​​​സ് ഏ​​​​ഞ്ച​​​​ൽ​​​​സ് സ്വ​​​​ദേ​​​​ശി റി​​​​ച്ചി, പ്ലാ​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​ ന​​​​ട​​​​ത്തി​​​​യാ​​​​ണ് മു​​​​ഖം കോ​​​​മാ​​​​ളി​​​​യു​​​​ടേ​​​​തു​​​​പോ​​​​ലെ​​​​യാ​​​​ക്കി​​​​യ​​​​ത്.

ത​​​​ല​​​​മു​​​​ടി ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​ത്രം വ​​​​ള​​​​ര​​​​ത്ത​​​​ക്ക​​​​വി​​​​ധ​​​​ത്തി​​​​ൽ ശി​​​​രോ​​​​ച​​​​ർ​​​​മ​​​​ത്തി​​​​ലും ഇ​​​​യാ​​​​ൾ ചി​​​​കി​​​​ത്സ ന​​​​ട​​​​ത്തി. ​​മു​​​​ഖ​​​​ത്തു പെ​​​​ർ​​​​മ​​​​ന​​​​ന​​​​ന്‍റ് ടാ​​​​റ്റൂ പ​​​​തി​​​​ച്ചു. മൂ​​​​ക്കി​​​​ലും ചു​​​​ണ്ടി​​​​ലും സി​​​​ല​​​​ക്ക​​​​ണ്‍ ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​യി​​​​ലൂ​​​​ടെ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ര​​​​ണം​​​​വ​​​​രെ ഈ ​​​​കോ​​​​മാ​​​​ളി​​​​മു​​​​ഖം ​​ത​​​​ന്നോ​​​​ടൊ​​​​പ്പം കാ​​​​ണു​​​​മെ​​ന്നു റി​​​​ച്ചി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.