തന്നെ ഉ​പേ​ക്ഷിച്ച ഉ​ട​മ​യു​ടെ കാ​റി​നു പി​ന്നാ​ലെ ഓ​ടി വളർത്തുനായ; ഹൃ​ദ​യ​ഭേ​ദ​ക​മാ​യ വീഡിയോ
പാ​തി​രാ​ത്രി​യി​ൽ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​ള​ർ​ത്തു നാ​യ ഉ​ട​മ​യു​ടെ കാ​റി​നു പി​ന്നാ​ലെ ഓ​ടു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ണു ന​ന​യി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ലെ ട്രെ​ൻ​താ​മി​ലെ പ​സി​ഫി​ക് റോ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യ കാ​റി​നു​ള്ളി​ൽ നി​ന്നും നാ​യ​യു​മാ​യി ഉ​ട​മ ഇ​റ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. ഉ​ട​മ​യു​ടെ കൈ​വ​ശം നാ​യ കി​ട​ക്കു​ന്ന ഷീ​റ്റു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​യ​യു​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ന്ന ഉ​ട​മ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഷീ​റ്റ് നി​ല​ത്തി​ട്ട​തി​നു ശേ​ഷം തി​രി​കെ ഓ​ടി കാ​റി​നു​ള്ളി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

ഉ​ട​മ​യു​ടെ പി​ന്നാ​ലെ നാ​യ​യും ഓ​ടി​യെ​ങ്കി​ലും അ​ദ്ദേ​ഹം കാ​റി​ന്‍റെ ഡോ​ർ അ​ട​ച്ച​തി​നാ​ൽ നാ​യ​യ്ക്ക് കാ​റി​നു​ള്ളി​ൽ ക​യ​റു​വാ​നാ​യി​ല്ല. ആ​കെ പ​രി​ഭ്രാ​ന്തി​യി​ലാ​യ നാ​യ കാ​റി​നു ചു​റ്റും ഓ​ടി ന​ട​ന്നു. മാ​ത്ര​മ​ല്ല കാ​റി​ന്‍റെ ഡോ​റി​ലേ​ക്ക് കാ​ലു​ക​ൾ ക​യ​റ്റി വ​ച്ച​തി​നു ശേ​ഷം ഗ്ലാ​സി​നു​ള്ളി​ലേ​ക്ക് നോ​ക്കി കു​ര​യ്ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഇ​ത് ക​ണ്ടൊ​ന്നും കു​ലു​ങ്ങാ​തി​രു​ന്ന ഉ​ട​മ നാ​യ​യെ ഉ​പേ​ക്ഷി​ച്ച് വേ​ഗ​ത്തി​ൽ കാ​ർ ഓ​ടി​ച്ചു പോ​യി. നാ​യ കാ​റി​നു പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും അ​ദ്ദേ​ഹം നി​ർ​ത്താ​തെ കാ​ർ ഓ​ടി​ച്ചു പോ​കു​ക​യാ​യി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ള​ത്രെ​യും സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന റോ​യ​ൽ സൊ​സൈ​റ്റി എ​ന്ന സം​ഘ​ട​ന ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് നാ​യ​യെ ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഉ​ട​മ​യെ ക​ണ്ടെ​ത്തു​വാ​നാ​യി​ല്ല. ഈ ​നാ​യ​യെ വ​ള​ർ​ത്തു​വാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ റോ​യ​ൽ സൊ​സൈ​റ്റി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.